പുലിക്കോട്ടില്‍ രണ്ടാമന്‍റെ ഒരു കല്പന

 മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ എഴുത്ത്

നമ്മുടെ മാര്‍തോമസ് അച്ചുകൂടം മാനേജര്‍ കെ. വി. ഈപ്പന് വാഴ്വ്.

അച്ചുകൂട്ടം വകയ്ക്ക് പുസ്തകം വകയായും ഇടവകപത്രിക വകയായും അനേകം പണങ്ങള്‍ പിരിഞ്ഞു കിട്ടുവാനുള്ളത് ശരിയായി കിട്ടാത്തതിനാല്‍ വേല നടത്തിപ്പിന് വളരെ വിഘ്നങ്ങള്‍ നേരിട്ടുവരുന്നു എന്നും രണ്ടിനങ്ങളിലും പണം തരുവാനുള്ളവരുടെ മേല്‍ അന്യായപ്പെട്ട് ഈടാക്കുന്നതിന് അനുവാദം കിട്ടണമെന്നും മറ്റും നീ അയച്ച എഴുത്തു കിട്ടി വായിച്ചു കണ്ടതില്‍ വ്യസനിക്കുന്നു.

അച്ചുകൂട്ടം വകയ്ക്ക് പിരിഞ്ഞു കിട്ടുവാനുള്ള പണങ്ങള്‍ കുടിശ്ശികയില്‍ കിടന്നാല്‍ വളരെ കുഴപ്പങ്ങള്‍ക്കിടയുള്ളതാകകൊണ്ട് അവ പിരിച്ച് ഈടാക്കേണ്ടത് എത്രയും ആവശ്യമാണ്. ആരില്‍ നിന്നെല്ലാം പണം പിരിവാനുണ്ടോ ആ വകയ്ക്ക് പ്രത്യേകം വിവരമായ ഒരു ലിസ്റ്റ് തയ്യാറാക്കി വച്ചുംകൊണ്ട് ഓരോരുത്തര്‍ക്ക് നോട്ടീസ് കൊടുത്ത് വ്യവഹാരം കൂടാതെ പിരിച്ചെടുക്കുവാന്‍ ഇടയുണ്ടെങ്കില്‍ കഴിയും മട്ടും അങ്ങനെ പിരിക്കണം. അതിന് വഴിപ്പെടാതെ നില്ക്കുന്നവരുടെ മേല്‍ മുറയ്ക്ക് അന്യായപ്പെട്ട് ഈടാക്കിക്കൊള്ളുന്നതിന് നാം അനുവദിച്ചിരിക്കുന്നു.

എന്ന് 1072 മീന മാസം 28-ാം തീയ്യതി

കോട്ടയത്ത് സിമ്മനാരിയില്‍ നിന്നും.

(ഇടവകപത്രിക 1897 ഓദോര്‍ - മീനം, പു. 6, ല. 3)

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)