റിശ്ശീസാ എന്ന സഹായം: പ. വട്ടശേരില്‍ തിരുമേനിയുടെ മൊഴി
പാത്രിക്കീസിന് റിശ്ശീസാ കൊടുക്കേണ്ട ചുമതലയെക്കുറിച്ച് സമുദായം വിധിക്കേണ്ടതാണ്. 1050 ന് ശേഷം കുറച്ചു കാലം കൊടുപ്പാന്‍ മനസ്സുള്ളവരോട് ചിലര്‍ വാങ്ങി അയച്ചു കൊടുത്തിട്ടുണ്ട്. റിശ്ശീസാ എന്ന പദത്തിന്‍റെ അര്‍ത്ഥം ആദ്യഫലം എന്നാണ്. ആള്‍ ഒന്നുക്ക് അര രൂപാ വീതം കിട്ടണമെന്ന് പാത്രിക്കീസ് ആവശ്യപ്പെട്ടതായും ആളുകള്‍ അതിന് വഴിപ്പെടാഞ്ഞതിനാല്‍ വിവാഹം ചെയ്ത ഓരോ പുരുഷനില്‍ നിന്നും ചിലേടത്ത് ആണ്ടില്‍ രണ്ടുചക്രം വീതവും പിരി്ക്കുന്നതിന് ശ്രമിച്ചുവന്നതായും കിട്ടിയത് അയച്ചുകൊടുത്തതായും ആണ് എന്‍റെ അറിവ്....
(മലങ്കര നസ്രാണികള്‍, ഇസ്സഡ്. എം. പാറേട്ട്, വാല്യം 4, പേജ് 489)
Comments
Post a Comment