വട്ടിപ്പണപ്പലിശ വാങ്ങി (1931)
മരിച്ചുപോയ ചിറക്കടവില്‍ അബ്രഹാമിനു പകരം ട്രസ്റ്റിയെ തെരെഞ്ഞെടുക്കുന്നതിനെ തടയാന്‍ ശ്രമിച്ചത് ആ സ്ഥാനത്തോടുള്ള മമതയൊ പഥ്യമൊ കൊണ്ടൊന്നുമല്ല, ദീവന്നാസ്യോസ് വട്ടിപ്പണം വാങ്ങുന്നതിനെ എങ്ങനെ എങ്കിലും തടയണമെന്നുള്ള ആഗ്രഹം കൊണ്ടു മാത്രമായിരുന്നു. അതില്‍ അന്തര്‍ഭവിച്ചിരുന്ന അംഗീകാരം ദീവന്നാസ്യോസിനു ലഭിക്കുമെന്നതില്‍ കൂടുതലായി സര്‍വ്വശക്തനായ പണം കുറെക്കൂടി അദ്ദേഹത്തിന്‍റെ കൈവശത്തില്‍ ചെന്നു ചേരുന്നതിലുള്ള അസൂയ ആയിരുന്നു. അസൂയയൊ മറ്റെന്തെങ്കിലുമൊ ട്രസ്റ്റി തെരെഞ്ഞെടുപ്പിനെ തടഞ്ഞില്ല. മിഥുനം 26-ാം തീയതി തെരെഞ്ഞെടുക്കപ്പെട്ട ഇ. ഐ. ജോസഫ് ഉള്‍പ്പെടെ മൂന്നു ട്രസ്റ്റികളും ഒപ്പിട്ട രസീതിന്‍പടി പിറ്റെന്നാള്‍ 1912 മുതല്‍ 1930 വരെ പത്തൊമ്പതു വര്‍ഷത്തെ പലിശ ഏതാണ്ട് 16000 രൂ. മാര്‍ ദീവന്നാസ്യോസിന്‍റെ സെക്രട്ടറി മണലില്‍ യാക്കോബ് ശെമ്മാശന്‍ തിരുവനന്തപുരം ഇമ്പീരിയല്‍ ബാങ്കില്‍ നിന്ന് വാങ്ങി.
(മലങ്കര നസ്രാണികള്‍ വാല്യം 4, ഇസ്സഡ്. എം. പാറേട്ട്, പേജ് 521)
Comments
Post a Comment