വട്ടശേരില്‍ തിരുമേനിയുടെ മുടക്ക് ഏലിയാസ് തൃതീയന്‍ ബാവാ തീര്‍ത്തത് (1931)

വട്ടശേരില്‍ തിരുമേനിയുടെ മുടക്ക് ഏലിയാസ് തൃതീയന്‍ ബാവാ തീര്‍ത്തതായി 1937-ല്‍ പാത്രിയര്‍ക്കീസ് വിഭാഗം കോട്ടയം കോടതിയില്‍ കൊടുത്ത കേസില്‍ അവര്‍ വാദിച്ചിരിക്കുന്നു. വട്ടശേരില്‍ തിരുമേനിയുടെ പിന്‍ഗാമിത്തം അവര്‍ അവകാശപ്പെട്ട് മാര്‍ അത്താനാസ്യോസിനെ പിന്‍ഗാമിയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്നു:


12. മാര്‍ ഗീവറുഗീസ് ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ മുടക്കു സിവിള്‍ കോടതിയാല്‍ അസ്ഥിരപ്പെടുത്തപ്പെട്ടു എങ്കിലും വിശുദ്ധ അന്ത്യോക്യാ പാത്രിയര്‍ക്കീസ് ബാവായില്‍ നിന്ന് ഉണ്ടായിട്ടുള്ള മുടക്ക് ആ തിരുമേനി തന്നെ മാറ്റാതെ അതു നിമിത്തമുണ്ടായിട്ടുള്ള ആത്മീയമാലിന്യത്തിനു നീക്കം വരുന്നതല്ലെന്നു മലങ്കരസഭയ്ക്കെന്നപോലെ മെത്രാപ്പോലീത്തായ്ക്കും ഉണ്ടായിരുന്ന വിശ്വാസം നിമിത്തം അന്ത്യോക്യായിലെ വിശുദ്ധ മോറാന്‍ മാര്‍ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവാ തിരുമനസുകൊണ്ട് 1106-ല്‍ ഇവിടെ ഏഴുന്നെള്ളിയ സമയം മെത്രാപ്പോലീത്താ അദ്ദേഹത്തെ സമീപിച്ചു മുടക്കുതീര്‍ക്കണമെന്ന് അപേക്ഷിച്ചതനുസരിച്ച് അദ്ദേഹം മുടക്കു തീര്‍ക്കുകയും വിവരത്തിനു പള്ളികളിലേക്കു കല്പന അയക്കുകയും ചെയ്തിട്ടുള്ളതാകുന്നു.

13. ടി മാര്‍ ഗീവറുഗീസ് ദീവന്നാസ്യോസ് മെത്രാപ്പോലീത്താ 1109 കുംഭത്തില്‍ പരലോകപ്രാപ്തനായി. പിന്നീടു മലങ്കര യാക്കോബായ സുറിയാനിസഭയില്‍ നിന്ന് അസോസിയേഷന്‍ പ്രസിഡണ്ടും മെത്രാപ്പോലീത്താ ട്രസ്റ്റിയുമായ മലങ്കരമെത്രാപ്പോലീത്താ ആയി 1111 ചിങ്ങം 6-ാംനു ഒന്നാം വാദിയെ വീണ്ടും തിരഞ്ഞെടുക്കുകയും അതിനെ പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ട് സ്ഥിരപ്പെടുത്തി 1935-ാമാണ്ടു തുലാ മാസം 3-ാംനു നിയമന കല്പന നല്‍കുകയും ചെയ്തിട്ടുള്ളതാകുന്നു. ടി ചിങ്ങം 6-ാംനു യിലെ യോഗത്തില്‍ വച്ചു തന്നെ രണ്ടും മൂന്നും വാദികളെ കത്തനാര്‍ ട്രസ്റ്റിയും അയ്മേനി (layman) ട്രസ്റ്റിയുമായി തെരഞ്ഞെടുത്തിട്ടുള്ളതാകുന്നു.

Source: കോട്ടയം ജില്ലാക്കോടതി മുമ്പാകെ 1113-ല്‍ (1938 മാര്‍ച്ച് 11) അസ്സല്‍ നമ്പര്‍ 111 (അന്യായപ്പകര്‍പ്പ്).

വാദികള്‍:- 1. പൗലോസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ 2. അവിരാ യൗസേപ്പു കത്തനാര്‍ 3. പൗലോ അവിരാ.

പ്രതികള്‍:- 1. ബസ്സേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ എന്നു വിളിച്ചുവരുന്ന പുന്നൂസ് അവര്‍കള്‍. 2. മാണി പൗലോസു കത്തനാര്‍ 3. ഇ. ഐ. ജോസഫ്.

(അന്യായപ്പകര്‍പ്പിന്‍റെ പൂര്‍ണ്ണരൂപത്തിന് മലങ്കരസഭാതര്‍ക്കം: എന്താണ് സത്യം എന്ന ഡെറിന്‍ രാജുവിന്‍റെ പുസ്തകം വായിക്കുക.)

On Monday March 23, the excommunicated Dionysius Gurgis called on the patriarch offering him homage and obedience. The patriarch blessed him and absolved him from the anathema. At the end of March the patri- arch circulated a proclamation from the Alwaye seminary to the Syrian churches and community about absolving Gurgis from anathema. They rejoiced for Gurgis's restoration. On March 30, 1931, he visited the Maharani, Regent Mother, in her summer resort at Peerumed and also called on the British Resident.

(The History of The Syrian Church of India By Patriarch Ignatius Yakob III, Page No. 288)

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)