മലങ്കര നിന്നു അന്തോഹ്യക്കുള്ള വഴി

മലംകരെ നിന്ന അന്ത്യോഹയ്ക്കു പോകുവാന്‍ ഒള്ള വഴിയുടെ വിവരം എഴുതുന്നു. കൊച്ചിയില്‍ നിന്ന് വഗുദംസിന്നു രണ്ടു മാസത്തെ ഒട്ടും വടക്കൊട്ടു ഒടിയാല്‍ വഗദംസിന്നു ചെല്ലും. ഇതിന്നു ആള്‍ ഒന്നുക്കു കപ്പക്കൂലി അറുപതു രൂപാ ചെല്ലും. യാവന കപ്പക്കാരന്‍ തന്നെ കൊടുക്കുന്നു എങ്കില്‍ നാല്‍പതു രൂപാകൂടി കൊടുക്കുകയും വേണം. വഗദംസില്‍ നിന്ന വടക്കൊട്ടു നിനവെക്കു4 പത്തു ദിവസത്തെ വഴി കരെക്കു നടക്കണം. എന്നാല്‍ നിനവെക്കു എത്തും. നിനവെയില്‍ നിന്നു വടക്കോട്ട അന്ത്യോഹയ്ക്കു ഏഴുദിവസത്തെ വഴി കരെയ്ക്കു നടന്നാല്‍ അന്ത്യോഹയ്ക്കു എത്തും. അന്ത്യോഹയില്‍ നിന്നു പടിഞ്ഞാട്ടു ആറുദിവസത്തെ വഴി കരെയ്ക്കു നടന്നാല്‍ ബൂര്‍പ്പ നഗരിക്കു ചെല്ലും. അവിടെ നിന്നു പടിഞ്ഞാട്ടു ആറുദിവസത്തെ വഴി കരെയ്ക്കു നടന്നാല്‍ ഹാലവനു ചെല്ലും. അവിടെ നിന്ന പടിഞ്ഞാട്ട അഞ്ചുദിവസം കൊണ്ട പെറുവായ്ക്കു ചെല്ലും. പെറിവായില്‍ നിന്ന പടിഞ്ഞാട്ട കപ്പല്‍ കരെറിയാല്‍ പത്തു ദിവസം കൊണ്ട ഓര്‍ശ്ലാവിന്നു എത്തും.

(നിരണം ഗ്രന്ഥവരിയില്‍ നിന്നും)

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)