മലങ്കരസഭയുടെ എക്യുമെനിക്കല്‍ ബന്ധങ്ങള്‍: കാലാനുക്രമണിക | റ്റിബിന്‍ ചാക്കോ തേവര്‍വേലില്‍, പി. തോമസ് പിറവം
189/190
അലക്സാന്ത്രിയൻ വേദപാഠശാലയുടെ അദ്ധ്യക്ഷന്‍ പന്തേനൂസ് മലങ്കരസഭ സന്ദര്‍ശിച്ചു. തിരികെപ്പോകുമ്പോൾ ഇവിടെ പ്രചാരത്തിലിരുന്ന എബ്രായഭാഷയിലെ സുവിശേഷത്തിന്റെ പ്രതി കൊണ്ടുപോയി.
295
ബെസ്രായിലെ
ദാവിദ് മെത്രാൻ കേരളത്തിൽ
(295-300 ശഹലുപ്പ, പാപ്പ എന്നീ
പേർഷ്യൻ സഭാദ്ധ്യക്ഷന്മാരുടെ കാലം).
325
നിഖ്യായിൽ
സഭാസുന്നഹദോസു്. പേർഷ്യയുടെയും വലിയ ഇൻഡ്യയുടെയും
മാർ യൂഹാനോൻ സംബന്ധിക്കുന്നു.
345
ക്നായി തൊമ്മൻ പേർഷ്യൻ ക്രൈസ്തവരോടൊപ്പം കൊടുങ്ങല്ലൂരിൽ കുടിയേറുന്നു. ചേരമാൻ പെരുമാൾ ചെപ്പേടു മൂലം അവർക്കു് അവകാശങ്ങളും പദവികളും നല്കുന്നു. 345 കുംഭം 29 ശനിയാഴ്ച നല്കിയ 72 പദവികൾ അവകാശങ്ങളും അനുവദിച്ച ചെപ്പേട്ട് മാർ യാക്കോബ് പോർട്ടുഗീസുകാർക്കു കൈമാറി. പിന്നീടു് നഷ്ടമായി. ക്നായി തൊമ്മൻ്റെ സംഘത്തിൽ മാർ യൗസേഫ് എന്ന മെത്രാൻ (ഉറഹാ) ഉണ്ടായിരുന്നതായി ഐതിഹ്യം.
345
മാലദ്വീപിൽ നിന്നും സന്യാസി തെയോഫിലോസ് മെത്രാൻ ഇൻഡ്യയിൽ.
695
ഒരു നാട്ടുമെത്രാനെ
വാഴിച്ചുകിട്ടുവാൻ ഒരു വൈദികനെ അലക്സന്ത്രിയായിലേക്കയച്ചു. Source: ഡോ. നീൽ.
696 അലക്സന്ത്രിയായിൽ
നിന്ന് ഒരു മെത്രാൻ കേരളത്തിൽ (ഡേയ്, Land of Perumals, റവ, ഇട്ടിയേര ഈപ്പൻ പാദ്രിയുടെ
വിരുതുപ്രകരണം)
774/775
പേർഷ്യൻ കുടിയേറ്റം. തോമാ മെത്രാനും സംഘവും.
813/824 മാർ സാബോർ,
മാർ ഫ്രോത്ത് എന്നീ പേർഷ്യൻ മേല്പട്ടക്കാരും സംഘവും കൊല്ലത്തു്. പേർഷ്യയിലെ തീമോത്തിയോസു്
പാത്രിയർക്കീസ് (770-823) അയച്ചു. (880-ൽ എന്നു് ചെക്വിയൻ. 920 ൽ എന്ന് അസ്സേമാൻ, മാർ
അവുഗീന്റെ വലിയ ദയറായിൽ നിന്നു് ഇയ്യൊബെന്ന കച്ചവടക്കാരനോടുകൂടെ വന്നു എന്നു"
പാലപ്പിള്ളി) കൽദായ പാത്രിയർക്കീസിൻ്റെ അടുക്കൽ ഒരു നിവേദകസംഘം പോയതിനാലാണ് ഇവരെ അയച്ചതെന്നു്
കർമ്മലീത്താ മിഷനറി വിൻസൻസോ മരിയ
825 സാബറീശോ കൊല്ലം
പട്ടണം പുതുക്കിപ്പണിയുന്നു.
825 കാനാ തോമ്മാ മെത്രാൻ
മലബാറിൽ
849 സാബറീശോ പണിയിച്ച
തരിസാപ്പള്ളിക്കു് മഹോദയപുരം കലശേഖര ചക്രവർത്തി സ്ഥാണു രവിവർമ്മ പ്രത്യേക പദവിയും അവകാശങ്ങളും
അനുവദിച്ച് ചെപ്പേടിൽ ശാസനം എഴുതി കൊടുക്കുന്നു.
855 സെലൂക്കിയായിലെ
തേവോദോസ്യോസ് പാത്രിയർക്കീസ് (852-59) സഭാ കൂട്ടായ്മസന്ദേശവും പിരിവുകളും 6-ാം വർഷംതോറും
അയച്ചാൽ മതിയെന്നു് ഭാരതസഭയ്ക്ക് സൗജന്യം അനുവദിക്കുന്നു.
883 ബ്രിട്ടണിലെ (ആംഗ്ലോ
സാക്സൻ) ആൽഫ്രഡ് രാജാവ് മൈലാപ്പൂരിലെ മാർത്തോമ്മായുടെ കബറിങ്കലേയ്ക്ക് അല്ലെഡ് ഷയാബർന്നിലെ
ബിഷോപ്പ് സ്വിതെലം (സിങ്‌ലേം) എന്ന പ്രതിനിധിയെ
അയയ്ക്കുന്നു. 905
(കൊ.വ. 80) മാർ ദനഹ മെത്രാൻ, റാബാൻ, യൗനാൻ, മാറാവാൻ എന്നീ നാല്യ പേർ കേരളത്തിൽ വന്നു.
നിഗ്രവ (യൗനാൻ ഉദയംപേരൂരും, റാബാൻ നിരണത്തും, ദനഹാ കൊടശേരി നാട്ടിലും, മാറാവാൻ തേവലക്കരയിലും
മരണമടഞ്ഞു.)
988 (കൊ.വ.163) മാർ
യോഹന്നാൻ മെത്രാൻ വന്നു. നിഗ്രവ. കൊടുങ്ങല്ലൂരിൽ 1000 വരെ ജീവിച്ചു. 1000 മഹോദയപുരത്തു
വച്ച് ഭാസ്കര രവിവർമ്മ 1 യഹൂദന്മാർക്ക് (ജോസഫ് റബ്ബാനു്) ചെപ്പേടു നല്കുന്നു. 1002
പാലാ പള്ളി 988-ൽ വാഴ്ചയേറ്റ മാർ യോഹന്നാൻ മെത്രാൻ സ്ഥാപിക്കുന്നു.
1028- 1043 തഴക്കാട്ടു
പള്ളി ശിലാശാസനം. രാജസിംഹൻ്റെ ഭരണകാലത്തു് (1028- 1043) ചാത്തൻ വടുകൻ, ഇരവി ചാത്തൻ
എന്നീ നസ്രാണികൾക്ക് പീടിക പണിതു് വ്യാപാരം നടത്തുവാൻ സംരക്ഷണം അനുവദിക്കുന്നു.
1056 (കൊ.വ. 231) മാർ
യൗസേപ്പ് മെത്രാൻ വന്നു. നിഗ്രവ. 1056 മാർ തോമ്മാ?
1056 മാർ യോഹന്നാൻ ബാബിലോണിൽ
നിന്നു് വന്നു. കൊടുങ്ങല്ലൂയ് 1119 വരെ വാണു. ഇദ്ദേഹത്തിന്റെ അധികാര പരിധി സൊക്കോറാ
മുതൽ ചൈനാ വരെ ഉണ്ടായിരുന്നു. കീഴിൽ രണ്ടു് മെത്രാന്മാരും. Giamil, Raulin, Le
Quien.
1119 പേർഷ്യൻ സഭാ തലവൻ
അയച്ച മാർ യോഹന്നാൻ കേരളത്തിൽ.
1122 (കൊ.വ. 297)
യാക്കോ
മെത്രാൻ കൊടുങ്ങല്ലത് വന്നു. നിഗ്രവ. മാർ തോമ്മാ?
1122
ഇൻഡ്യയിൽ നിന്നു്
മാർ യോഹന്നാൻ മെത്രാൻ ആസ്ഥാനമായ മൈലാപ്പൂരിൽ നിന്നു് റോമിൽ കാലിക്സ്റ്റസ് 2 പാപ്പായെ
(1119-1124) കാണുന്നു. കൽദായ കാതോലിക്കാ, ഗ്രീക്ക് ശീശ്മ സ്വീകരിച്ച അന്ത്യോക്യാ പാത്രിയർക്കീസുമായുള്ള
ബന്ധം ഉപേക്ഷിച്ചതിനാൽ, നേരിട്ട് റോമിനോട് ബന്ധം പുലർത്തുവാനെന്നു് ഫാ. ബർണാഡ്. (ഈ യോഹന്നാൻ
പിന്നീടു് കൽദായ പാത്രിയർക്കീസ്/ കാതോലിക്കാ ആയി.
1221 (കൊ.വ. 396)
മാർ
യൗസേപ്പ് മെത്രാൻ കൊടുങ്ങല്ലരു് വന്നു.
1258
മാർ ദാവീദ് മെത്രാൻ കൊടുങ്ങല്ലത് വന്നു.
1285 (കൊ.വ. 460)
മാർ ദാവീദ് മെത്രാൻ വന്നു.
1291
ഫ്രാൻസിസ്കൻ സന്യാസി ജോൺ
ഓഫ് മൊന്തെകോർവിനോസും ഡോമിനിക്കൻ
സന്യാസി നിക്ലാവൂസും മൈലാപ്പൂരിൽ. 13 മാസം
താമസിച്ചു. നൂറു പേരെ
സ്നാനപ്പെടുത്തി. ഈ സന്യാസിമാർ
പിന്നീടു് കൊല്ലത്തെത്തി ക്രിസ്ത്യാനികളുമായി ബന്ധപ്പെട്ടു.
1490 'ഇൻഡ്യാക്കാരൻ
ജോസഫും' സംഘവും (ജോർജ്ജും, മത്യാസും
ജോസഫും? മത്യാസ് മരിച്ചു.) മെത്രാന്മാരെ
ലഭിക്കണമെന്ന നിവേദനവുമായി അർമ്മീനിയായിൽ പേർഷ്യൻ
കൽദായ പാത്രിയർക്കീസ് സൈമണിന്റെ
അടുക്കൽ (Gazarta Zabadin). ജോസഫ് പട്ടമേൽക്കുന്നു.
ജോർജ്ജം? എന്റെഗിൻ ദയറായിലെ ജോസഫ്
എന്നു പേരുള്ള രണ്ടു
പേരെ മാർ തോമ്മാ,
മാർ യോഹന്നാൻ എന്ന
പേരുകളിൽ മലബാറിനു് മെത്രാന്മാരായി വാഴിച്ചു.
നാലുപേരും കേരളത്തിലേക്കു്. മാർ തോമ്മാ
1492 ൽ ജോസഫിന്റെ കൂടെ
ധനശേഖരവുമായി തിരികെ പോയി. ജോസഫ്
1493 ൽ തിരികെ വന്നു.
1496 മാർ തോമാ, മാർ
യോഹന്നാൻ എന്നീ മെത്രാന്മാർ
'ഇൻഡ്യാക്കാരൻ ജോസഫിൻ്റെ കൂടെ കേരളത്തിൽ.
(1490 EMP).
1502
'ഇൻഡ്യാക്കാരൻ ജോസഫ്ട് കത്തനാർ' കബ്രാളിൻ്റെ കൂടെ പോർട്ടുഗൽ വഴി റോമിലേയ്ക്ക്, (മടങ്ങിവന്നു 1518 വരെ കൊടുങ്ങല്ലൂർ വികാരിയായിരുന്നു)
1816
കല്‍ക്കട്ടയിലെ ആംഗ്ലിക്കന്‍ ബിഷപ്പ് മിഡില്‍ട്ടണ്‍ സെമിനാരി സന്ദര്‍ശിച്ചു.
1816
ആദ്യ സി.എം. എസ് മിഷനറി റവ. തോമസ് നോര്‍ട്ടന്‍ സെമിനാരിയില്‍ അദ്ധ്യാപകനായി എത്തുന്നു. (ആലപ്പുഴ താമസിച്ച് സെമിനാരിയില്‍ വന്നു പഠിപ്പിച്ചു.)
1817
സി.എം. എസ് മിഷനറിമാരായ റവ. ജോസഫ് ഫെന്‍, റവ. ഹെന്‍റി ബേക്കര്‍, റവ. ബെഞ്ചമിന്‍ ബെയ്ലി എന്നിവര്‍ സെമിനാരിയിലെത്തുന്നു. സഹായ മിഷനായി.
1817 മാര്‍ച്ച്
ബെയ്ലി സെമിനാരിയില്‍ താമസമാക്കി.
1833
യൂറോപ്യന്‍ ചര്‍ച്ച് മിഷന്‍ സൊസൈറ്റി അംഗം ജോസഫ് പീറ്റ് കേരളത്തില്‍ എത്തി. (കുറെക്കാലം പഴയ സെമിനാരിയില്‍ അദ്ധ്യാപകനായിരുന്നു. 1838-ല്‍ മാവേലിക്കരയില്‍ മിഷനറിയായി. 1845-ല്‍ സ്വദേശത്തേക്കു പോയെങ്കിലും 1859-ല്‍ മടങ്ങി എത്തി. 1865-ല്‍ മാവേലിക്കരയില്‍ വച്ച് നിര്യാതനായി. അവിടെ സംസ്കരിച്ചു. ഇദ്ദേഹം സെമിനാരിയില്‍ താമസിക്കുമ്പോള്‍ ബസ്ഗാസാ (ഭണ്ഡാരമുറി) കുത്തിത്തുറന്ന് രേഖകള്‍ എടുത്തുകൊണ്ടുപോയത് മലങ്കര-ആംഗ്ലിക്കന്‍ ബന്ധം വഷളാക്കി.)
1835 നവംബര്‍
കല്‍ക്കട്ടയിലെ ആംഗ്ലിക്കന്‍ ബിഷപ്പ് റവ. ഡാനിയേല്‍ വില്‍സണ്‍ (സുറിയാനി പണ്ഡിതന്‍. കല്‍ക്കട്ട ഫോര്‍ട്ട് വില്യം കോളജ് പ്രിന്‍സിപ്പല്‍) സെമിനാരി സന്ദര്‍ശിക്കുന്നു. ചേപ്പാട് മാര്‍ ദീവന്നാസ്യോസുമായി കൂടിക്കാഴ്ച. മലങ്കരസഭയും മിഷനറിമായുള്ള തര്‍ക്കത്തില്‍ ബിഷപ്പിന്‍റെ അനുരഞ്ജനനിര്‍ദ്ദേശങ്ങള്‍. മിഷനറിമാര്‍ക്കു ബാധകമായി ഒന്നുമില്ല. സി.എം.എസ് മിഷനറിമാരുമായുള്ള മലങ്കരസഭയുടെ ബന്ധം വഷളാകുന്നു.
1837 മാര്‍ച്ച്
മിഷനറിമാരുടെ പ്രസംഗം പള്ളികളില്‍ നിരോധിച്ച് ചേപ്പാട് മാര്‍ ദീവന്നാസ്യോസിന്‍റെ കല്പന.
1837
സെക്യുലര്‍ വിദ്യാഭ്യാസവും ഇംഗ്ലീഷ് പാഠശാലയും മിഷനറിമാര്‍ പുതിയ കാമ്പസില്‍ തുടങ്ങി.
1837 ജനു. 11.
സി.എം.എസിന്‍റെ മദ്രാസ് കറസ്പോണ്ടിങ് കമ്മറ്റി മലങ്കരസഭയുമായുള്ള സഹകരണം പ്രായോഗികമല്ല, സെമിനാരി സ്വത്തുക്കള്‍ വിഭജിക്കണമെന്നു നിശ്ചയിച്ച് മദ്ധ്യസ്ഥനാകുവാന്‍ റസിഡണ്ടിനോട് അപേക്ഷിച്ചു.
1838 ഇടവം
ഇംഗ്ലീഷ് മിഷനറിമാരുമായി തര്‍ക്കം. കോട്ടയം സെമിനാരിയില്‍ പഠനം നിന്നു. പാലപ്പിള്ളി.
1839
മലങ്കരസഭയും ഇംഗ്ലീഷ് മിഷനറിമാരുമായുള്ള ബന്ധം വിട്ടു.
1845 സെപ്റ്റ./
യൂയാക്കീം മാര്‍ കൂറീലോസ് (മേല്പട്ടം 1845 ശ്ബോത്ത് 18/1845 മാര്‍ച്ച് 2) സഹോദരനോടൊപ്പം (തിരുവല്ലാ ചാലക്കുഴിയില്‍ നിന്ന് വിവാഹം ചെയ്ത ഗബ്രിയേല്‍ മക്കുദിശാ) കൊച്ചിയില്‍. തുര്‍ക്കി തുറബ്ദീന്‍ ഹബബ് സ്വദേശി.
1849 ഫെബ്രു./1024 കുംഭം.
വിദേശികളായ സ്തേഫാനോസ് മാര്‍ അത്താനാസ്യോസ്, ശിമയോന്‍ റമ്പാന്‍, അനുജന്‍ മക്കുദിശാ, യോഹന്നാന്‍ ശെമ്മാശ് എന്നിവര്‍ കേരളത്തില്‍. (1849 ഏപ്രില്‍ / 1024 മേടം. പാലപ്പിള്ളി. 1024 കുംഭം കഗ്രവ.)
1852 സെപ്റ്റ.
സ്തേഫാനോസ് മാര്‍ അത്താനാസ്യോസ് (പുലിക്കോട്ടില്‍ യൗസേഫ് ശെമ്മാശനെ പൂര്‍ണ്ണശമ്മാശനാക്കിയ) മടങ്ങുന്നു. (വിദേശമെത്രാന്‍ ഇവിടെ താമസിക്കുന്നതു തടഞ്ഞ റെസിഡണ്ടിന്‍റെ കല്പനയ്ക്ക് ഇങ്ഗ്ലണ്ടില്‍ അപ്പീല്‍ കൊടുത്ത് ഇദ്ദേഹം 1857 മെയ് 13-ന് അനുകൂലവിധി നേടി. ഇദ്ദേഹത്തെ പുലിക്കോട്ടില്‍ യൗസേഫ് കത്തനാര്‍ മര്‍ദ്ദീനിലേക്കു മെത്രാന്‍ വാഴ്ചയ്ക്കു യാത്രചെയ്യുമ്പോള്‍ ജസീറായിലെ ഇടവകപ്പള്ളിയില്‍ വച്ച് കണ്ടു.)
1856 മാര്‍ച്ച്/ ഫെബ്രു.
ഊര്‍ശ്ലേമിലെ മാര്‍ ഗ്രീഗോറിയോസ് അബ്ദല്‍ നൂര്‍ ഒസ്താത്തിയോസ് കേരളത്തില്‍.
1874 സെപ്റ്റ.1/1050 ചിങ്ങം 20 ചൊവ്വ.
യൂയാക്കീം മാര്‍ കൂറീലോസ് കാലം ചെയ്തു. കബര്‍ മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പള്ളി. ഓര്‍മ്മ സെപ്റ്റ. 4 (മലങ്കരമെത്രാന്‍ 1846 സെപ്റ്റ. 11 മുതല്‍ 1852) ഇദ്ദേഹം 1858-ല്‍ ബ്രിട്ടീഷ് കൊച്ചിയില്‍ ഒരു പള്ളിയും (ഇന്നത്തെ ഫോര്‍ട്ടുകൊച്ചി മാര്‍ പത്രോസ് പൗലോസ് പള്ളി) മുറിയും സ്ഥാപിച്ചു. ഇതിന് കുറുപ്പമ്പടിക്കാര്‍ 30 രൂപായും മരവും കൊടുത്തു. അദ്ദേഹത്തിന്‍റെ കടത്തിന് കൊച്ചിക്കോട്ടപ്പള്ളി ലേലം ചെയ്തു പോയി. വടക്കന്‍ പള്ളികള്‍ പിരിവിട്ട് തിരികെ വാങ്ങി. ചാലിശ്ശേരിയിലും പോര്‍ക്കുളത്തും പള്ളികളുണ്ടാക്കി.
1875 ജൂണ്‍ /1050 മിഥുനം 10.
പ. പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായും അബ്ദള്ള മാര്‍ ഗ്രീഗോറിയോസും മറ്റും കൊച്ചിയില്‍. (ഇടവം 4-14-നകം. ഋങജ രഹസ്യപേടകം. ഇതു തെറ്റാകാം. കോനാട്ടു ഡയറി. പാലപ്പിള്ളി) മിഥുനം 9 പാലപ്പിള്ളി. 21-ന് തിരുവനന്തപുരത്തേക്ക്. 26-ന് തിരുവനന്തപുരത്ത്. കര്‍ക്കടകം 7-ന് തിരുവിതാംകൂര്‍ രാജാവുമായി കൂടിക്കാഴ്ച. 8-ന് ഇളയരാജാവുമായും.
1909 ഒക്ടോ. / 1085
മാര്‍ അബ്ദള്ള രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവായും ഏലിയാസ് റമ്പാനും കേരളത്തില്‍.
1909 നവംബര്‍ 25-27
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ സെമിനാരിയില്‍. പ. അബ്ദുള്ളാ ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ലൗകികാധികാരം ആവശ്യപ്പെട്ടത് യോഗം നിരസിച്ചതിനാല്‍ തീരുമാനമെടുക്കാതെ പിരിഞ്ഞു. അബ്ദുള്ളാ പാത്രിയര്‍ക്കീസ് പഴയ സെമിനാരിയില്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ എഴുന്നേറ്റു നിന്ന് 'പാത്രിയര്‍ക്കീസിനു ലൗകികാധികാരം കൊടുക്കുവാന്‍ പാടില്ല' എന്ന് ആദ്യമായി പ്രസ്താവിച്ചത് എം.പി. വര്‍ക്കി.
1911 മെയ് 31 /ഇടവം 18.
മലങ്കരസഭയില്‍ പാത്രിയര്‍ക്കീസിന്‍റെ ലൗകികാധികാരം സമ്മതിച്ച് ഉടമ്പടി കൊടുക്കാഞ്ഞതിനാല്‍ മലങ്കര മെത്രാപ്പോലീത്താ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് ആറാമനെ പാത്രിയര്‍ക്കീസ് ബാവാ മുടക്കിയതായി കല്പന.
1931 മാര്‍ച്ച് 5
ആംഗ്ലിക്കന്‍ ബിഷപ് ഗോര്‍, മൂര്‍ എന്നിവരും കാതോലിക്കാ ബാവായും മെത്രാന്മാരുമായും കൂടിക്കാഴ്ച.
1937
സെര്‍ബിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ ആര്‍ച്ച് ബിഷപ്പ് വാസിക് ഡോസിറ്റി (പിന്നീട് സെഗ്രബിലെ വിശുദ്ധ ഡോസിറ്റി) സെമിനാരി സന്ദര്‍ശിച്ചു.
1937
ആഗസ്ത് - എഡിൻബറോ കോൺഫറൻസിൽ മലങ്കരസഭയിൽ നിന്ന് പ.ഗീവർഗീസ് ദ്വിതിയൻ കാതോലിക്കാ ബാവായും സംഘവും പങ്കെടുത്തു
1948
സെപ്തംബർ - ആംസ്റ്റർഡാം മീറ്റിംഗിൽ സഭാ പ്രതിനിധികൾ പങ്കെടുത്തു.
1952
സെമിനാരിയില്‍ അഖില ലോക യുവജന സമ്മേളനം.
1956 ഒക്ടോബര്‍ 31
എത്യേപ്യന്‍ ചക്രവര്‍ത്തി ഹെയ്ലി സലാസി കേരളത്തില്‍. പഴയ സെമിനാരി സന്ദര്‍ശിച്ചു.
1957
ഫെബ്രുവരി 27- റുമേനിയൻ പാത്രിയർക്കീസ് ജസ്റ്റീനിയൻ മലങ്കരസഭ സന്ദർശിച്ചു
ഏപ്രിൽ - അർമീനിയൻ സഭയിലെ ബിഷപ്പ് പൊളാഡിയൻ മലങ്കരസഭാ സന്ദർശിച്ചു.
1960
പാൻ ഓർത്തഡോക്സ് കോൺഫറൻസിൽ മലങ്കരസഭാ പ്രതിനിധികൾ സംബന്ധിച്ചു.
1961
നവംബർ - ഡൽഹി w c c കോൺഫറൻസ്
1961 ഡിസംബര്‍ 9
അലക്സന്ത്ര്യ, കുസ്തന്തീനോപോലീസ്, റഷ്യ, റുമേനിയ, ഗ്രീക്ക്, എത്യോപ്യ, സെര്‍ബിയ സഭാപ്രതിനിധികള്‍ സെമിനാരി സന്ദര്‍ശിച്ചു. (ഡല്‍ഹിയില്‍ നടന്ന ലോകസഭാകൗണ്‍സിലിന്‍റെ കേന്ദ്ര കമ്മറ്റിയില്‍ പങ്കെടുത്ത ശേഷം)
1962 സൈപ്രസ് പ്രസിഡണ്ട് ആര്‍ച്ച് ബിഷപ്പ് മക്കാറിയോസിന്‍റെ മലങ്കര സഭാ സന്ദര്‍ശനം.
1962
നവംബർ - സെപ്രസ് പ്രസിഡന്റ് ആർച്ച് ബിഷപ്പ് മക്കാറിയോസ് മലങ്കരസഭ സന്ദർശിച്ചു
1963
അര്‍മ്മേനിയന്‍ സുപ്രീം കാതോലിക്ക പ. വസ്ഗന്‍ പ്രഥമന്‍റെ സന്ദര്‍ശനം.
1963
ജൂലൈ - റഷ്യയിലെ അലക്സിസ് പാത്രിയർക്കീസിന്റെ മെത്രാൻ സ്ഥാനാഭിഷേക കനക ജൂബിലിയിൽ മലങ്കരസഭാ പ്രതിനിധികൾ സംബന്ധിച്ചു.
ഡിസംബർ - അർമീനിയൻ കാതോലിക്കാ വസ്ഗൻ പ്രഥമന്റെ ഭാരത സന്ദർശനം
1964
അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് പ. യാക്കൂബ് ത്രിതിയന്‍ പാത്രിയര്‍ക്കീസിന്‍റെ സന്ദര്‍ശനം.
1964
ഡിസംബർ 3 - പോൾ ആറാമൻ മാർപാപ്പായെ പ . ഔഗേൻ കാതോലിക്കാ ബാവാ ബോംബെയിൽ സന്ദർശിച്ചു.
1965
ജനുവരി - ആഡിസ് അബാബാ കോൺഫറൻസിൽ പ ഔഗേൻ ബാവായും സംഘവും സംബന്ധിച്ചു.
ഫെബ്രുവരി - പ യാക്കോബ് തൃതിയൻ പാത്രിയർക്കീസുമായി ഡമാസ്കസിൽ കൂടിക്കാഴ്ച നടത്തി.
1965
വൈദികസെമിനാരി 150 വര്‍ഷം പൂര്‍ത്തിയാക്കിയ ജൂബിലിയാഘോഷം. പല സഭകളുടെയും WCC-യുടെയും വത്തിക്കാന്‍റെയും പ്രതിനിധികള്‍ സംബന്ധിച്ചിരുന്നു. അക്കാലത്ത് റോമാ നഗരത്തില്‍ നടന്നുക്കൊണ്ടിരുന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ സ്മാരകസൂചകമായി മാര്‍പാപ്പ ഒരു മെഡലും ശൃംഖലയും അദ്ദേഹത്തിന്‍റെ സ്ഥാനാപതിയില്‍ കൂടെ പ്രിന്‍സിപ്പാള്‍ മാത്യൂസ് മാര്‍ അത്താനാസ്യോസിനു സമ്മാനിച്ചു.
1965
സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയുമായി ഓര്‍ത്തഡോക്സ് തീയോളജിക്കല്‍ സെമിനാരി എന്ന പേരില്‍ അഫിലിയേറ്റു ചെയ്ത് ബി.ഡി. കോളജായി.
1967
ഫെബ്രുവരി - ഇംഗ്ലണ്ടിലെ ആർച്ച് ബിഷപ്പ് ഡൊണാൾഡ് കോഹൻ മലങ്കരസഭ സന്ദർശിച്ചു
1968
ജൂലൈ - WCC ഉപ് സാല സമ്മേളനം.
1969 ജനുവരി 7
റൂമേനിയന്‍ പാത്രിയര്‍ക്കീസ് പ. ജസ്റ്റീനിയന്‍റെയും മെത്രാപ്പോലീത്താമാരുടെയും സന്ദര്‍ശനം. പഴയസെമിനാരിയിലെ പുതിയ സൗത്ത് ബ്ലോക്ക് കെട്ടിടത്തിന്‍റെ കൂദാശ - പ. ബസേലിയോസ് ഔഗേന്‍ ബാവ. ഉദ്ഘാടനം - റൂമേനിയന്‍ പാത്രിയര്‍ക്കീസ് പ. ജസ്റ്റീനിയന്‍.
1969
ഈസ്റ്റ് ഏഷ്യാ കോൺഫറൻസിൽ മലങ്കരസഭാ പ്രതിനിധികൾ പങ്കെടുത്തു.
1972
ഡിസംബർ - യെരുശലേം പാത്രിയർക്കീസ് ഡർഡേറിയൻ ബാവാ മലങ്കരസഭ സന്ദർശിച്ചു
1973
റഷ്യൻ ഓർത്തഡോക്സ് സഭ പാത്രിയർക്കീസ് അലക്സിസിന്റെ മെത്രാനഭിഷേക കനക ജൂബിലിയിൽ മലങ്കരസഭാ പ്രതിനിധികൾ പങ്കെടുത്തു.
1976
സെപ്തംബർ - പ മാത്യൂസ് പ്രഥമൻ കാതോലിക്കായും സംഘവും റഷ്യൻ ഓർത്തഡോക്സ് സഭയും അർമീനിയൻ ഓർത്തഡോക്സ് സഭയും സന്ദർശിച്ചു.
ഒക്ടോബർ - ഓർത്തഡോക്സ് സഭാ പ്രതിനിധി സംഘം റുമേനിയൻ, ബൾഗേറിയൻ ഓർത്തഡോക്സ് സഭകൾ സന്ദർശിച്ചു
1977 ജനു. 6-ഫെബ്രു. 2.
റഷ്യന്‍ പാത്രിയര്‍ക്കീസ് പ. പീമന്‍ പ്രഥമനും സംഘവും മലങ്കരസഭ സന്ദർശിച്ചു.
1977 ജനു. 25 സെമിനാരിയുടെ വടക്കു വശത്തെ കെട്ടിടം കൂദാശ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍. ഉദ്ഘാടനം റഷ്യന്‍ പാത്രിയര്‍ക്കീസ് പീമന്‍ ബാവ.
1980
ഓര്‍ത്തഡോക്സ് സെമിനാരി, മാര്‍ത്തോമ്മാ, സി.എസ്.ഐ. സെമിനാരികളുമായി സഹകരിച്ച് Federated Faculty for Research in Religion And Culture (F.F.R.R.C.) എന്ന സംരംഭം ആരംഭിച്ച് ബിരുദാനന്തര പഠനം തുടങ്ങുന്നു.
1982
സെപ്തംബർ - ജോർജിയൻ പാത്രിയർക്കീസ് ഇലിയാ രണ്ടാമൻ മലങ്കരസഭ സന്ദർശിച്ചു.
ജോര്‍ജിയന്‍ കാതോലിക്കാ പ. ഇലിയാ ദ്വിതീയന്‍ സെമിനാരി സന്ദര്‍ശിച്ചു.
പ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവ റഷ്യൻ പാത്രിയർക്കീസ് പീമനെ സന്ദർശിച്ചു
1983
ജൂൺ - പ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവാ വത്തിക്കാനിൽ പ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.
ബൾഗേറിയൻ ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീറ്റ് പുനസ്ഥാപനത്തിന്റെ ആഘോഷത്തിൽ നിയുക്ത കാതോലിക്ക ആയിരുന്ന മാത്യൂസ് മാർ കൂറിലോസ് പങ്കെടുത്തു.
ജൂലൈ - WCC വാൻകുവാർ
വാന്‍കൂവര്‍ അസംബ്ലി നടക്കുമ്പോള്‍ പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ സഹകരണത്തോടെ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളുടെ പ്രതിനിധികളുടെയും ആംഗ്ലിക്കന്‍ സഭാ പ്രതിനിധികളുടെയും ഒരു സമ്മേളനം കാന്‍റര്‍ബറി ആര്‍ച്ചുബിഷപ്പ് റണ്‍സിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ഈ സമ്മേളനം ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് അംഗങ്ങള്‍ക്കിട യില്‍ ജനിപ്പിച്ച താല്പര്യാതിരേകത്തിന്‍റെ ഫലമായി ആംഗ്ലിക്കന്‍ സഭയുടെ ക്ഷണപ്രകാരം 1985 ഒക്ടോബറില്‍ സെന്‍റ് ആല്‍ബന്‍സില്‍ ഒരു ദൈവശാസ്ത്രഫോറം സമ്മേളിച്ചു. ഇതിന്‍റെ നിഗമനങ്ങള്‍ 1988-ലെ ലാംബത്ത് സമ്മേളനം പരിഗണിച്ചു. ആര്‍ച്ചുബിഷപ്പ് റണ്‍സി അതുവരെയുണ്ടായ പുരോഗതിയില്‍ സംതൃപ്തി പ്രകടിപ്പിച്ചു.
1986
ഫെബ്രുവരി 8 - പ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും പ ബസേലിയോസ് മാത്യൂസ് പ്രഥമൻ കാതോലിക്കായും കോട്ടയത്ത് കൂടിക്കാഴ്ച നടത്തി
കാന്റബറി ആർച്ച് ബിഷപ്പ് റോബർട്ട് റൺസി മലങ്കരസഭ സന്ദർശിച്ചു
1989
റുമേനിയൻ പാത്രിയർക്കീസ് തെയോക്ലീറ്റസ് മലങ്കരസഭ സന്ദർശിച്ചു.
1989 ജനു. 9
ശ്രുതി സ്കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്ക് ഉദ്ഘാടനം- റൂമേനിയന്‍ പാത്രിയര്‍ക്കീസ് പ. തിയോക്ടിറ്റസ്.
1995
ഏപ്രിൽ 9 - പ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതിയൻ കാതോലിക്കാ അർമീനിയൻ സുപ്രീം കാതോലിക്കോസിന്റെ സ്ഥാനാരോഹണ ചടങ്ങിൽ സംബന്ധിച്ചു
1998
പ മാത്യൂസ് ദ്വിതിയൻ ബാവ റഷ്യൻ ഓർത്തഡോക്സ് സഭയുടെ അലക്സി രണ്ടാമൻ പാത്രിയർക്കീസുമായി കൂടിക്കാഴ്ച നടത്തി
2000
കോൺസ്റ്റാന്റിനോപ്പിൾ എക്യൂമിനിക്കൽ പാത്രിയർക്കീസ് പ ബർത്തലോമിയ ഒന്നാമൻ മലങ്കര സഭ സന്ദർശിച്ചു
2001 ഫെബ്രുരി 20
സെമിനാരി കോണ്‍വൊക്കേഷന്‍, ബിഷപ്പ് നിക്കിതാസ് (ഹോംങ്കോങ്) മുഖ്യ സന്ദേശം നല്‍കി.
2001 ഒക്ടോബര്‍ 19.
റോമന്‍ കത്തോലിക്കാ-ഓര്‍ത്തഡോക്സ് സഭകളുടെ ഡയലോഗ് സോഫിയായില്‍.
2002 നവ. 25
സ്മൃതി ഹെറിറ്റേജ് സമുച്ചയം ഉദ്ഘാടനം - കോണ്‍സ്റ്റാന്‍റിനോപ്പിള്‍ എക്യൂമെനിക്കല്‍ പേട്രിയാര്‍ക്കേറ്റിലെ ഹോങ്കോങ് ആന്‍റ് സൗത്ത് ഈസ്റ്റ് ഏഷ്യ മെത്രപ്പോലീത്താ ആര്‍ച് ബിഷപ് നികിതാസ്. (ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭ)
2004 മെയ് 28-30
സ്റ്റുഡന്‍റ് ക്രിസ്ത്യന്‍ മൂവ്മെന്‍റ് (SCM) ദേശീയ സമ്മേളനം പഴയ സെമിനാരിയില്‍ നടന്നു.
2006 ഡിസംബര്‍ 9
റഷ്യന്‍ ബിഷപ്പ് കിറില്‍ സെമിനാരി, ലാംഗ്വേജ് ലാബ് ഉദ്ഘാടനം ചെയ്തു. ഓഡര്‍ ഓഫ് പരുമല മാര്‍ ഗ്രീഗോറിയോസ് ബഹുമതി ബിഷപ്പ് കിറിലിന് സമ്മാനിച്ചു.
2006
മെയ് - പ ബസേലിയോസ് മാർത്തോമ്മാ ദിദിമോന് പ്രഥമൻ കാതോലിക്ക കോപ്റ്റിക് സഭാ തലവൻ പോപ്പ് ഷെനൂഡാ മൂന്നാമനെ കെയ്റോയിൽ സന്ദർശിച്ചു
ജൂലൈ - ദിദിമോസ് ബവ അസീറിയൻ പാത്രിയർക്കീസ് ദിൻഹാ നാലാമനെ ഷിക്കാഗോയിൽ സന്ദർശിച്ചു
ഡിസംബർ - റഷ്യൻ ഓർത്തഡോക്സ് സഭയുടെ കിറിൽ മെത്രാപ്പോലീത്ത പ. ദിദിമോസ് ബാവായെ സന്ദർശിച്ചു
2008 നവംബർ 5
അർമീനിയൻ ഓർത്തഡോക്സ് സഭയുടെ സുപ്രീം കാതോലിക്കോസ് പ കരേക്കിൻ രണ്ടാമൻ മലങ്കര സഭ സന്ദർശിച്ചു
2008 നവംബര്‍ 6
അര്‍മ്മേനിയന്‍ പാത്രിയര്‍ക്കീസ് പ. കരേക്കിയന്‍ ദ്വിതീയന്‍ സെമിനാരി സന്ദര്‍ശിച്ചു. ശ്രുതി ഡിജിറ്റല്‍ റിക്കോര്‍ഡിങ് സ്റ്റുഡിയോ ഉദ്ഘാടനം.
ഡിസംബർ 29
എത്യോപ്യൻ സഭയുടെ ആബൂനാ പൗലോസ് മലങ്കരസഭ സന്ദർശിച്ചു
2008 ഡിസംബര്‍ 31
എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പ. ആബൂനാ പൗലോസും സംഘവും സെമിനാരി സന്ദര്‍ശിച്ചു
2009 മാര്‍ച്ച് 3
അര്‍മ്മേനിയന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ബാലോസിയാന്‍ സെമിനാരി സന്ദര്‍ശിച്ചു
2010 ഫെബ്രുവരി 25
അര്‍മ്മേനിയന്‍ സുപ്രീം കാതോലിക്കോസ് ആരാം പ്രഥമന്‍ സെമിനാരി സന്ദര്‍ശിച്ചു.
2010
ഫെബ്രുവരി 24 - സിലിഷ്യയിലെ അർമീനിയൻ കാതോലിക്കാ പ. അരാം ഒന്നാമൻ മലങ്കര സഭ സന്ദർശിച്ചു
2012
നവംബർ 18 - കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ പോപ്പും പാത്രിയർക്കീസുമായ തെവോദ്രോസ് രണ്ടാമനെ വാഴിച്ച ചടങ്ങിൽ പ പൗലോസ് ദ്വിതിയൻ ബാവാ പങ്കെടുത്തു
2013
മാർച്ച് 3 - എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ ആബൂനാ മത്ഥിയാസിനെ വാഴിക്കുന്ന ചടങ്ങിൽ പ പൗലോസ് ദ്വിതിയൻ ബാവാ പങ്കെടുത്തു
സെപ്തംബർ 5 - റോമിൽ വെച്ച് പ പൗലോസ് ദ്വിതിയൻ കാതോലിക്ക പ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
2013 ഡിസംബര്‍ 19
കത്തോലിക്കാ-ഓര്‍ത്തഡോക്സ് ഡയലോഗ് സോഫിയായില്‍.
2015 ജനുവരി 20
മാര്‍ത്തോമ്മ-ഓര്‍ത്തഡോക്സ് വൈദിക സെമിനാരി കുടുംബ സമ്മേളനം- "വേദയാനം"
2015 ഫെബ്രു. 7 ശനി
സെറാമ്പൂര്‍ യൂണിവേഴ്സിറ്റി ബിരുദദാനം.
2015 ഏപ്രിൽ
അർമീനിയായിൽ വെച്ച് പ പൗലോസ് ദ്വിതിയൻ കാതോലിക്കാ അന്ത്യോഖ്യൻ പാത്രിയർക്കീന് പ അപ്രേം പാത്രിയർക്കീസുമായി കൂടിക്കാഴ്ച നടത്തി
ഏപ്രിൽ 23
പ പൗലോസ് ദ്വിതിയൻ ബാവ അർമീനിയൻ നടന്ന ഓറിയന്റൽ തലവൻമാരുടെ മീറ്റിംഗിൽ പങ്കെടുത്തു
ജൂലൈ
പ പൗലോസ് ദ്വിതിയൻ ബാവ ബെയ്റൂട്ടിൽ നടന്ന അർമീനിയൻ രക്തസാക്ഷികളുടെ അനുസ്മരണ ശുശ്രൂഷയിൽ പങ്കെടുത്തു
നവംബർ - അമേരിക്കൻ ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ ശ്രേഷ്ഠ ടിക്കോൺ മെത്രാപ്പോലീത്ത മലങ്കര സന്ദർശിച്ചു
2016
നവംബർ 19 - എത്യോപ്യൻ പാത്രിയർക്കീസ് പ ആബൂന മത്ഥിയാസ് മലങ്കര സഭ. സന്ദർശിച്ചു.
2016 നവംബര്‍ 24
പ. എത്യോപ്യന്‍ പാത്രിയര്‍ക്കീസ് ആബൂനാ മത്ഥിയാസിന് ഓര്‍ഡര്‍ ഓഫ് സെന്‍റ് തോമസ് നല്‍കി പ. കാതോലിക്കാ ബാവാ ആദരിച്ചു.
( ലിസ്റ്റ് അപൂർണ്ണം)
Comments
Post a Comment