പാലക്കുന്നത്ത് മെത്രാച്ചന് ലഭിച്ച സുസ്താത്തിക്കോന്‍

 പാലക്കുന്നത്ത് മെത്രാച്ചന് ലഭിച്ച സുസ്താത്തിക്കോന്‍റെ അസ്സല്‍ രേഖ ആരും കണ്ടിട്ടില്ല. സെമിനാരിക്കേസില്‍ അദ്ദേഹം ഹാജരാക്കിയ പകര്‍പ്പിലെ ചില വാക്യങ്ങള്‍ റോയല്‍ കോടതിവിധിയില്‍ കാണുന്നു. അതിലൊരു ഭാഗം ഇപ്രകാരമാണ്: 

"പ്രിയ വാത്സല്യ മക്കളെ, നീ വീണ്ടും നിങ്ങളെ അറിയിക്കുന്നതെന്തെന്നാല്‍, നിങ്ങള്‍ അയച്ചിരുന്ന കത്തുകളില്‍ ഞങ്ങള്‍ക്കു ഇടയനും പൗരോഹിത്യവും മാമ്മൂദീസായും ഭരണകര്‍ ത്താവും ഇല്ല എന്നും മറ്റും പരാതിയായി അറിയിച്ചിരുന്നുവല്ലോ. വിശ്വാസികളായ നിങ്ങള്‍ ചിതറിപ്പോയ വാക്ക് കേട്ടു നാം ദുഃഖിക്കുകയും മനോവേദനപ്പെടുകയും ചെയ്തു. മലയാളത്തുള്ള നമ്മുടെ മക്കളുടെ വിശ്വാസ സംരക്ഷണത്തിനും ആത്മീയ മേല്‍നോട്ടത്തിനുമായി അനുയോജ്യമായ ഒരു ഇടയനെ നിങ്ങള്‍ക്കായി നിയോഗിക്കുവാന്‍ നാം ആശിച്ചു. മലയാളത്തേക്കു ആരെ അയക്കേണ്ടു എന്നു നാം മനോവിഷമതയിലായിരിക്കുമ്പോള്‍ നിങ്ങളുടെ അടുത്തുനിന്ന് മത്തായി കശ്ശീശാ സമാധാനത്തോടെ നമ്മുടെ അടുത്തു വന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ നമുക്കു സന്തോഷമായി. അവിടെ നിന്നൊരാള്‍ വന്നതിനാല്‍ അവിടെ പിതാവും ഭരണനായകനുമായി അദ്ദേഹം തന്നെ ചുമതലയേല്ക്കപ്പെടട്ടെ എന്ന് നാം പറഞ്ഞു. ആദ്യം ശെമ്മാശനായും പിന്നീട് കശീശായായും റമ്പാനായും മെത്രാപ്പോലീത്താ ആയും നാം അദ്ദേഹത്തെ പട്ടംകെട്ടി. ..."

(1842 കുംഭം 1-ാം തീയതി എഴുതിയത്.) 

[റോയല്‍കോടതി വിധി, പു. 47]

Comments

Popular posts from this blog

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

മലങ്കരസഭാ ഭരണഘടനാ ശില്പികള്‍ | ജോയ്സ് തോട്ടയ്ക്കാട്

മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്താ വാകത്താനം പള്ളിക്ക് അയച്ച മൂന്നു കല്പനകള്‍