പാലക്കുന്നത്ത് മാര്‍ അത്താനാസ്യോസ് മെത്രാച്ചന് രാജകീയ വിളംബരം (1852)
കൊല്ലം 1027 (എ.ഡി. 1852) കര്‍ക്കിടകം 15-ന് റസിഡണ്ട് കല്ലന്‍ സായിപ്പിന്‍റെ ശുപാര്‍ശപ്രകാരം പാലക്കുന്നത്ത് മാര്‍ അത്താനാസ്യോസ് മെത്രാച്ചന് അനുകൂലമായി തിരുവിതാംകൂര്‍ മഹാരാജാവ് വിളംബരം പ്രസിദ്ധീകരിച്ചു. വിളംബരത്തിന്‍റെ പൂര്‍ണ്ണരൂപം:
(നമ്പ്ര് 249) രായസം
ശ്രീ പത്മനാഭ ദാസവഞ്ചിബാല മാര്‍ത്താണ്ഡവര്‍മ്മ കുലശേഖര കിരീടപതി മന്നെ സുല്‍ത്താന്‍ മഹാരാജരാജ ഭാഗ്യോദയ രാമരാജ ബഹദൂര്‍ ഷംഷ്യര്‍ ജംഗ മഹാരാജാവ് അവര്‍കള്‍ സകലമാനപേര്‍ക്കും പ്രസിദ്ധപ്പെടുത്തുന്ന വിളംബരം എന്തെന്നാല്‍
കോട്ടയത്തു പാര്‍ക്കുന്ന മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കു വയസ്സുകാലമായി സ്ഥാനം ഒഴിഞ്ഞിരിക്കകൊണ്ടും ആ സ്ഥാനത്തേക്കു അന്ത്യോഖ്യായില്‍ നിന്ന് എഴുത്തും വാങ്ങിച്ചു കൊണ്ടുവന്നിരിക്കുന്ന മാര്‍ അത്താനാസ്യോസിനെ മെത്രാപ്പോലീത്താ ആയിട്ടു നിശ്ചയിച്ചിരിക്കകൊണ്ട് ഇതിനാല്‍ പ്രസിദ്ധപ്പെടുത്തുന്നതെന്തെന്നാല്‍ മലങ്കര ഇടവകയില്‍ പുത്തന്‍കൂറ്റില്‍ സുറിയാനിക്കാരില്‍ ഉള്‍പ്പെട്ട എല്ലാവരും മേലെഴുതിയ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തനെ അനുസരിച്ച് കീഴ്മര്യാദപോലെ നടന്നുകൊള്‍കയും വേണം.
എന്ന് 1027 മാണ്ട് കര്‍ക്കടകം 15-ാം തീയതി
Comments
Post a Comment