പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസ്


 'കുറെ നാളുകള്‍ പഠിച്ച് തന്‍റെ മനസ്സ് സാമാന്യ ജ്ഞാനം കൊണ്ട് നിറച്ചശേഷം - തന്‍റെ ഹൃദയത്തില്‍ യാതൊന്നും പതിഞ്ഞിട്ടില്ലെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു - അയാള്‍ പിശാചിന്‍റെ കെണിയില്‍ വീഴുകയാല്‍ താന്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാലയത്തില്‍ നിന്ന് തള്ളപ്പെടുകയുണ്ടായി. അയാള്‍ പിന്നീട് അന്ത്യോഖ്യായ്ക്കു പുറപ്പെടുകയും ഇവിടെ വിവരിച്ചിട്ട് ആവശ്യമില്ലാത്തതായ പല മാര്‍ഗ്ഗങ്ങളെയും സമ്പ്രദായങ്ങളെയും അവലംബിച്ച് പാത്രിയര്‍ക്കീസിന്‍റെ ആസ്ഥാനമായ മര്‍ദ്ദീനില്‍ എത്തുകയും ചെയ്തു. ... മെത്രാന്‍ സ്ഥാനം കിട്ടത്തക്കവണ്ണം അയാള്‍ അവിടെ വേണ്ടവണ്ണം പറഞ്ഞു ധരിപ്പിച്ചതായി പറയപ്പെടുന്നു. പിന്നീട് അയാള്‍ ഈ നാട്ടില്‍ തിരിച്ചെത്തി'

പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസിനെക്കുറിച്ച് എ. എച്ച്. (സി.എം. എസ്. മിഷണറി റവ. മി. ഫാക്സ്വത്തിന്‍റെ ഭാര്യ) എഴുതിയത്.

(Day & Dawin in Travancore by A. H., Kottayam, p. 63-64)


"ഇപ്പോഴത്തെ മെത്രാന്മാരിലൊരാള്‍ നമ്മുടെ വിദ്യാലയത്തില്‍ നിന്ന് നല്ലവണ്ണം ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ള ഒരു മനുഷ്യനാകുന്നു. അയാള്‍ ഭിന്നതയുടെ കാലത്ത് മിഷണറിമാരോട് ചേര്‍ന്നു നിന്ന സുറിയാനി ശെമ്മാശന്മാരില്‍ ഒരാളായിരുന്നെങ്കിലും പട്ടത്വത്തിന് അയോഗ്യനെന്ന് കണ്ട് നമ്മാല്‍ തള്ളപ്പെട്ടവനായിരുന്നു. നമ്മെ വിട്ടശേഷം അയാള്‍ മെസപ്പൊട്ടോമിയായിലെ മര്‍ദ്ദീനില്‍ എത്തി മെത്രാന്‍ സ്ഥാനമേറ്റു. ഇപ്പോള്‍ തിരുവിതാംകൂറിലെയും കൊച്ചിയിലെയും ഗവണ്‍മെന്‍റുകള്‍ അയാളെയാകുന്നു അംഗീകരിച്ചിട്ടുള്ളത്"

(റവ. എച്ച്. ബെക്കര്‍ ജൂണിയര്‍ 1848-ല്‍ ഊട്ടക്കമണ്ടില്‍ വച്ച് നടന്ന മിഷണറിയോഗത്തില്‍ പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസിനെപ്പറ്റി പറഞ്ഞത്.)

(Procedings of the South India Missionary Conference held at Oottakamond, 1858, p. 68)

Comments

Popular posts from this blog

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

മലങ്കരസഭാ ഭരണഘടനാ ശില്പികള്‍ | ജോയ്സ് തോട്ടയ്ക്കാട്

മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്താ വാകത്താനം പള്ളിക്ക് അയച്ച മൂന്നു കല്പനകള്‍