"ഓർത്തഡോക്സ് യുവജനം" ഒരു ചരിത്രം
ആരാധനാ, പഠനം, സേവനം എന്ന ആപ്തവാക്യം മുൻനിർത്തി ഇടവകകൾ തോറും പ്രവർത്തിക്കുന്ന യുവജന കൂട്ടായ്മയാണ് യുവജനപ്രസ്ഥാനം. തുമ്പമൺ ഭദ്രാസനത്തിലെ ഇടവകളിൽ ആരംഭിച്ച യുവജനപ്രസ്ഥാനം, 1937 ൽ മലങ്കരസഭയുടെ ഔദ്യോഗിക യുവജന സംഘടനയായി രൂപപ്പെട്ടു. പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സിനോസ് തിരുമേനി പ്രഥമ പ്രസിഡൻ്റായും പി ഇ ദാനിയേൽ ക്ലേറി പ്രഥമ ജനറൽ സെക്രട്ടറിയായും പ്രവർത്തനം ആരംഭിച്ചു. 1958 ൽ പുതുപ്പള്ളിയിൽ വെച്ച് നടന്ന വാർഷിക സമ്മേളനത്തിൽ വെച്ച് "ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെൻ്റ്" (OCYM ) എന്ന പേര് ഔദ്യോഗികമായി സ്വീകരിച്ചു. 1967 ൽ പ സുന്നഹദോസ് അംഗീകരിച്ച ഒരു ഭരണഘടനയും പ്രസ്ഥാനത്തിന് ഉണ്ടായി. 1958 ൽ ആണ് മലങ്കരസഭയിലെ യുവജന സംഘടനക്ക് ഒരു മുഖപത്രം പ്രസിദ്ധീകരണം ആരംഭിക്കുന്നത്. ഓർത്തഡോക്സ് യുവജന - വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ഒരുമിച്ചുള്ള പ്രസിദ്ധീകരണമായാണ് "ഓർത്തഡോക്സ് യൂത്ത്" മാസിക പ്രവർത്തനം ആരംഭിക്കുന്നത്. ഡോ സാമുവേൽ ചന്ദനപ്പള്ളി, ഡോ കെ എം തരകൻ ഉൾപ്പടെയുള്ള പ്രമുഖർ ഇതിൻ്റെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഫാ കെ വി ശാമുവേൽ ദീർഘകാലം പബ്ലിഷർ ആയി പ്രവർത്തിച്ചിരുന്നു. മാസികയുടെ പ്രസിദ്ധ...