Posts

Showing posts from October, 2024

കെ. എം. അന്നമ്മ (മദര്‍ ഹന്ന)

ചെങ്ങഴശ്ശേരി മണ്ണില്‍ കണ്ടത്തില്‍ മാമ്മച്ചന്‍റെയും ചെങ്ങന്നൂര്‍ പൂവത്തൂര്‍ അന്നമ്മയുടേയും മകളായി 1895 കുംഭം 2-നു കൊച്ചന്നാമ്മ ജനിച്ചു. മലങ്കര സുറിയാനി സഭയില്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള മര്‍ത്ത മറിയം വനിതാസമാജത്തിന്‍റെയും ഓതറ മര്‍ത്ത മറിയം മന്ദിരത്തിന്‍റെയും സ്ഥാപകയാണ്. മലങ്കരസഭാ ഭാസുരന്‍ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ സഹോദരപുത്രനായ ഫീലിപ്പോസാണ് കൊച്ചന്നമ്മയെ വിവാഹം ചെയ്തിരുന്നത്. എന്നാല്‍ പത്തൊന്‍പതാമതു വയസ്സില്‍ വൈധവ്യം ഏറ്റുവാങ്ങേണ്ടി വന്ന കൊച്ചന്നാമ്മ കേവലം ഒന്നര വയസു മാത്രം പ്രായമായ തന്‍റെ ഏക മകനെ അമ്മയുടെ സംരക്ഷണയില്‍ വിട്ടിട്ട് ദൈവവേലയ്ക്കായി തന്നെത്താന്‍ പ്രതിഷ്ഠിച്ച് ഇറങ്ങി. അനന്തരം മാര്‍ത്തോമ്മാ സഭയുടെ കറ്റോട്ടുള്ള വനിതാ മന്ദിരത്തില്‍ ചേര്‍ന്ന് ഇംഗ്ലീഷ് വനിത മിസ്സ് കെല്ലവിയുടെ നേതൃത്വത്തില്‍ രണ്ടു വര്‍ഷം ബൈബിള്‍ പഠനം നടത്തി. പിരിഞ്ഞുപോകുന്ന സമയത്ത് 'നീ ഇവിടെ നിന്നാല്‍ മതി' എന്ന് മിസ്സ് കെല്ലവി നിര്‍ബന്ധിച്ചു. അപ്പോള്‍ കൊച്ചന്നാമ്മ "എന്‍റെ സഭയില്‍ സ്ത്രീകളുടെ ഇടയില്‍ യാതൊരു പ്രവര്‍ത്തനവുമില്ല. ആയതിനാല്‍ എനിക്ക് അവിടെ പോകണം" എന്ന് പ്രതിക