1912-ല്‍ മലങ്കരയില്‍ നടന്നത് കാതോലിക്കേറ്റിന്‍റെ പുനഃസ്ഥാപനമോ? / വിപിന്‍ കെ. വര്‍ഗ്ഗീസ്

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തലവന്‍ 1912 മുതല്‍ കാതോലിക്കാ ആണ്. ഈ കാതോലിക്കേറ്റ് മലങ്കരയില്‍ പുനഃസ്ഥാപിച്ചതാണ് എന്നൊരു വാദഗതി ഉണ്ട്. മലങ്കരയിലെ കാതോലിക്കേറ്റിന്‍റെ സ്ഥാപനവുമായി ബന്ധിപ്പിച്ച് മൂന്ന് ആശയഗതികള്‍ ഉന്നയിക്കാം. 1) കാതോലിക്കേറ്റിന്‍റെ പുനഃസ്ഥാപനം. 2) കാതോലിക്കേറ്റിന്‍റെ മാറ്റിസ്ഥാപനം. 3) കാതോലിക്കേറ്റിന്‍റെ സ്ഥാപനം. ഇവയില്‍ ഏതാണ് മലങ്കരയില്‍ നടന്നതെന്ന് പരിശോധിക്കുവാനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്. ആദ്യ വാദഗതി പുനഃസ്ഥാപനം എന്നതാണ്. പുനഃസ്ഥാപനം എന്ന പദത്തിന്‍റെ അര്‍ത്ഥം വീണ്ടും സ്ഥാപിക്കുക. അതായത് നിലവില്‍ ഉണ്ടായിരുന്ന ഒന്ന് ഇടക്കാലത്ത് ഇല്ലാതിരിക്കുകയും പിന്നീട് വീണ്ടും സ്ഥാപിക്കുകയും ചെയ്യുക. ഒന്ന് അവിടെ തന്നെ വീണ്ടും സ്ഥാപിച്ചാല്‍ മാത്രമേ പുനഃസ്ഥാപനം എന്ന പദം ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളു. മലങ്കരയില്‍ (കേരളത്തില്‍) 1912-ന് മുമ്പ് കാതോലിക്കാ എന്നൊരു സ്ഥാനി ഉണ്ടായിരുന്നില്ല. 1653 വരെ അര്‍ക്കദിയാക്കോനും, 1653 മുതല്‍ മലങ്കര മെത്രാനും പിന്നീട് മലങ്കര മെത്രാപ്പോലീത്തായും ഒക്കെ ആണ് മലങ്കരയില്‍ ഉണ്ടായിരുന്നത്. ഇതില്‍ നിന്നും മലങ്കരയില്‍ കാതോലിക്കേറ്റ് ...