Posts

Showing posts from September, 2025

കുറിച്ചി ചെറിയപള്ളിയുടെ ശിലാസ്ഥാപനം (1956 ഓഗസ്റ്റ് 19)

Image
  18 ശനി. അബ്രഹാം കത്തനാര് ‍ കുര് ‍ ബ്ബാന ചൊല്ലി. മറ്റു വിശേഷങ്ങള് ‍ ഒന്നുമില്ല. ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇവിടെ നിന്നും കുറിച്ചി പള്ളിയിലേക്കു പോയി. പോകുന്ന വഴി പുതുതായി സ്ഥാപിക്കുന്നതും കല്ലിടുവാന് ‍ നിശ്ചയിച്ചിരിക്കുന്നതുമായ കുറിച്ചി ചാപ്പലില് ‍ ഇറങ്ങി കണ്ടശേഷം അവിടെ നിന്നും കുറിച്ചി പള്ളിയില് ‍ ചെന്ന് ലുത്തിനിയാ നടത്തി അവിടെ താമസിച്ചു. വീട്ടുകാരും മറ്റും വന്നു കാണുകയുണ്ടായി. 19 ഞായര് ‍ . കുറിച്ചി പള്ളിയില് ‍ നാം തന്നെ കുര് ‍ ബ്ബാന ചൊല്ലുകയും പ്രസംഗം പറയുകയും ചെയ്തു. പള്ളിയിലെ ആരാധനകള് ‍ കഴിഞ്ഞ് പള്ളികെട്ടിടത്തില് ‍ വിശ്രമിക്കുകയും മറ്റും ചെയ്തു. അനുജന് ‍ വക്കീലും മറ്റും വന്നിട്ടുണ്ടായിരുന്നു. രണ്ടര മണിക്ക് പാമ്പാടിയിലെ മെത്രാച്ചന് ‍ കുറിച്ചി പള്ളിയില് ‍ വന്നുചേര് ‍ ന്നു. മൂന്നു മണിക്ക് നമ്മെയും മെത്രാച്ചനെയും കൂടി പള്ളിക്കാര് ‍ എതിരേറ്റ് കല്ല് ഇടുവാന് ‍ ഉദ്ദേശിക്കുന്ന പുതിയ ചാപ്പലിലേക്കു കൊണ്ടുവരികയും അവിടെ വച്ച് നാം മര് ‍ ത്തമറിയാമിന് ‍ റെയും യൂഹാനോന് ‍ ശ്ലീഹായുടെയും നാമത്തില് ‍ കല്ല് ഇടുന്നതായ ശുശ്രൂഷയും നടത്തി. പാമ്പാടി മെത്രാച്ചനെ കൂടാതെ ഈവാനിയോസ് മെത്രാച്ചനും അത...

ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പല്‍ കൂദാശ (1956 ഓഗസ്റ്റ് 15)

Image
  12 ഞായര്‍. കാലത്ത് ഏഴു മണിക്ക് ഈവാനിയോസ് മെത്രാച്ചന്‍ വന്നു. പള്ളിയില്‍ പോയി മെത്രാച്ചന്‍ കുര്‍ബ്ബാന ചൊല്ലുകയും പ്രസംഗിക്കുകയും ചെയ്തു. 15-നു കൂദാശയുടെ കാര്യങ്ങളും പെരുന്നാളിനെയും കുറിച്ച് നാം വിളിച്ചു പറഞ്ഞു. 10 മണിക്കു കുര്‍ബ്ബാന കഴിഞ്ഞ് മുറിയില്‍ വന്നു വിശ്രമിക്കുകയും മറ്റും ചെയ്തു. പതിനൊന്നര മണിക്ക് മെത്രാച്ചന്‍ മാങ്ങാനം ദയറായിലേക്കു പോകുകയും ചെയ്തു. പെരുനാള്‍ പ്രമാണിച്ച് നാലു മണിക്ക് കൊടിമരം ഇടുകയും മറ്റും ചെയ്തു. അബ്രഹാം കത്തനാരും യാക്കോബ് കത്തനാര്‍, മാനേജരച്ചന്‍ എന്നിവരും ചുറ്റുമുള്ള ഇടവകകളില്‍ നിന്ന് ആളുകളും നേതാക്കന്മാരും വരികയും സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തശേഷം പോകുകയും ചെയ്തു. 13 തിങ്കള്‍. പെരുന്നാള്‍ പണികള്‍ വളരെ വേഗത്തില്‍ നടത്തിക്കുന്നുണ്ടായിരുന്നു. പരുമല മാനേജര്‍ കത്തനാരും മണലില്‍ കത്തനാരും ജയിക്കബ് കത്തനാര്‍, അബ്രഹാം കത്തനാര്‍ എന്നിവരും ഉണ്ടായിരുന്നു. ഉച്ചയോടുകൂടി മാര്‍ തീമോത്തിയോസ് മെത്രാച്ചനും കുന്നംകുളത്ത് കാക്കശ്ശേരി യൗസേഫ് കത്തനാരും പുതുതായി മെത്രാച്ചന്‍ പട്ടംകൊടുത്ത തെക്കേക്കര ദാവീദ് കത്തനാരും മറ്റും കൂടി വരികയും ഇവിടെ താമസിക്കുകയും ചെയ്തു. 14 ചൊവ്വ. ...