മലങ്കര സുറിയാനി സഭാകാര്യം (1913)
സഭാകാര്യങ്ങള്‍ അന്ത്യോഖ്യായുടെ മാറാന്‍ മാര്‍ ഇഗ്നാത്തിയോസ് അബ്ദേദ് മിശിഹാ സീനിയര്‍ പാത്രിയര്‍ക്കീസു ബാവാ അവര്‍കള്‍ പൗരസ്ത്യകാതോലിക്കാ മാറാന്‍ മാര്‍ ബസേലിയോസു ബാവാ അവര്‍കളുടെയും മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസു മെത്രാപ്പോലീത്തായവര്‍കളുടെയും മാര്‍ ഗ്രീഗോറിയോസു കൊച്ചു മെത്രാപ്പോലീത്തായവര്‍കളുടെയും സഹകരണത്തോടും സാന്നിദ്ധ്യത്തോടുംകൂടി ഈ മകരമാസം 28-നു ഞായറാഴ്ച ചെങ്ങന്നൂര്‍ പള്ളിയില്‍ വച്ച് വന്ദ്യ ദിവ്യശ്രീ യൂയാക്കീം റമ്പാനവര്‍കള്‍ക്കും വന്ദ്യ ദിവ്യശ്രീ വാകത്താനത്തു ഗീവറുഗീസ് റമ്പാനവര്‍കള്‍ക്കും മെത്രാസ്ഥാനം നല്‍കുന്നതിന് നിശ്ചയിച്ചിരിക്കുന്നതായി അറിയുന്നു. ഈ ആവശ്യത്തിലേക്കായി പാത്രിയര്‍ക്കീസ് ബാവാ അവര്‍കളും മാര്‍ ഗ്രീഗോറിയോസ് കൊച്ചുമെത്രാപ്പോലീത്തായവര്‍കളും പരിവാരങ്ങളും അടുത്ത ശനിയാഴ്ച പരുമല നിന്നും, കാതോലിക്കാബാവാ അവര്‍കളും മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായവര്‍കളും പരിവാരങ്ങളും കോട്ടയത്തു നിന്നും ചെങ്ങന്നൂരേക്കു പോകുന്നതാണ്. ഇവരെയെല്ലാം യഥോചിതം സ്വീകരിച്ചു സല്‍ക്കരിക്കുന്നതിനു വേണ്ടി ചെങ്ങന്നൂര്‍ പള്ളി വികാരി ദിവ്യശ്രീ പൂവത്തൂര്‍ യാക്കോബു കത്തനാരവര്‍കളുടെയും മറ്...