കണ്ടനാട് പടിയോല (1809)
"അദ്ദേഹത്തിന്‍റെ (ഏഴാം മാര്‍ത്തോമ്മാ) നാല്പതാം ദിവസം പള്ളിക്കാര്‍ എല്ലാവരും കണ്ടനാട്ട് പള്ളിയില്‍ കൂടി. മേല്‍നടക്കേണ്ടും പള്ളിമര്യാദയും ക്രമങ്ങളും യാക്കോബായ സുറിയാനിക്കാരുടെ മര്യാദ പോലെ നടക്കുന്നതിന് പടിയോലയും എഴുതിവച്ചു. അതിന്‍റെ പകര്‍പ്പ്. (ആദിയും അറുതിയും ഇല്ലാത്ത കാതല്‍ത്വം തിങ്ങപ്പെട്ട ദൈവംതമ്പുരാന്‍റെ തിരുനാമത്താലെ പട്ടാങ്ങപ്പെട്ട വിശ്വാസത്തിന്‍റെ വര്‍ദ്ധിപ്പിന് തമ്പുരാന്‍റെ മനോഗുണത്താലെ നമ്മുടെ പരിഷക്ക് നെറിവിനുടെ നിലയും ഒരുമ്പാടും ഉണ്ടാകുവാന്‍ നാം അന്ത്യോഖ്യയുടെ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസിന്‍റെ കൈവാഴ്ചയില്‍ ഉള്ള മലങ്കര എടവകയുടെ മാര്‍ തോമ്മാ മെത്രാച്ചന്‍റെ കീഴ്വഴങ്ങപ്പെട്ട സുറിയാനിക്കാര്‍ അങ്കമാലി മുതല്‍ മലങ്കര പള്ളിക്കാര്‍ എല്ലാവരും കണ്ടനാട് പള്ളിയില്‍ കൂടി മേല്‍ നടക്കേണ്ടും ക്രമങ്ങള്‍ക്കും മര്യാദകള്‍ക്കും നമുക്കുള്ള ബാവാമാര്‍ നമ്മെ പഠിപ്പിച്ചു എന്ന പോലെ നടക്കുന്നതിന്) മിശിഹാ പിറന്നിട്ട് 1809-ാം കാലം കൊല്ലം 985-മാണ്ട് ചിങ്ങമാസം 1-ന് എഴുതിവച്ച പടിയോല ആവിത്. ഒന്നാമത്, ഉണ്ണികള്‍ പിറന്നാല്‍ 90 ദിവസിക്കകം മാമ്മൂദീസാ മുക്കുകയും രണ്ടാമത്, പൈതങ്ങള്‍ ആകാശങ്ങള്‍ ഇരിക്കുന്ന...