Posts

Showing posts from September, 2023

പാലക്കുന്നത്ത് മാത്യൂസ് മാർ അത്താനാസിയോസിന്‍റെ ഒരു കല്പന

ശ്ലീഹയ്ക്കടുത്ത സിംഹാസനത്തിൽ ഇരിക്കും,മലങ്കര (മലബാർ) ഇടവകയുടെ മാർ അത്താനാസിയോസ് മാത്യൂസ് മെത്രാപ്പോലീത്തയിൽ നിന്നും എഴുത്ത് നമ്മുടെ അധികാരത്തിൻകീഴിലുള്ള സകല സുറിയാനി പള്ളികളുടേയും വികാരിമാർ, ഇടവകപ്പട്ടക്കാർ, കൈക്കാർ, ജനങ്ങൾ മുതലായവർക്കെല്ലാവർക്കും കൂടി, അയയ്ക്കുന്ന മെസ്മദആനുസാ സർക്കുലർ എന്തെന്നാൽ; അന്ത്യോഖ്യയുടെ പാത്രിയർക്കീസു ബാവാതിരുമനസ്സുകൊണ്ട് ചിങ്ങമാസം 21ആം തീയതി തിരുവനന്തപുരത്തുനിന്നും പള്ളികൾക്ക് അയച്ച കല്പനയിൽ നാം നിമിത്തം നിങ്ങൾക്കുണ്ടായിരിക്കുന്ന നിലവിളികളും ഉപദ്രവങ്ങളും കാണിച്ച് അദ്ദേഹത്തിന് നിങ്ങൾ എഴുതി അയയ്ക്കയാൽ അദേഹം സിംഹാസനം ഇട്ടുംവെച്ച് ലണ്ടൻ മുതലായ സ്ഥലങ്ങളിൽ ചെന്ന് ആവലാതി ബോധിപ്പിച്ച് ജയം ലഭിച്ച് ഇവിടെയും വന്ന് ജയപൂർണ്ണത പ്രാപിച്ചിരിക്കുന്നുവെന്നും ഇവിടെവന്ന ശേഷം തന്നെ രണ്ടായിരത്തിൽ ചില്വാനം രൂപാ ചിലവായിരിക്കുന്നുവെന്നും;ചിലവിനു മുട്ടിയിരിക്കകൊണ്ട് ഓരോ പള്ളിയിൽനിന്ന് ഇത്ര ഇത്ര രൂപ ഒട്ടും താമസിയാതെ അദ്ദേഹത്തിന്റെ പക്കൽ എത്തിക്കണമെന്നും,ആ വകയ്ക്ക് തന്നെയും പിന്നെയും വാഴ്വുകളും പുസ്തകസാക്ഷികളും വെച്ചു നമ്മെ ശപിച്ചും എഴുതിയിരിക്കുന്നതായും നമ്മുക്ക് അറിവു കിട്ടിയിരിക്കു