Posts

Showing posts from August, 2023

വട്ടിപ്പണം കൈപ്പറ്റിക്കൊണ്ട് കേണല്‍ മക്കാളി നല്‍കിയ രസീത്

 1. ഡിസംബര്‍ 1808 (18 വൃശ്ചികം 984) തിരുവിതാംകൂറില്‍ റസിഡണ്ടായ കേണല്‍ മക്കാളി ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നത് എന്തെന്നാല്‍:-  ഇന്നേദിവസം മലബാറിലെ സുറിയാനി സഭയുടെ ആക്ടിംഗ് മെത്രാപ്പോലീത്തായായ മാര്‍ത്തോമ്മാ മെത്രാനില്‍ നിന്ന് ബഹു. കമ്പനിയില്‍ സ്ഥിരനിക്ഷേപമായി മൂവായിരം പൂവരാഹന്‍ സ്വീകരിക്കുകയും ആയതിന് ഈ പൂര്‍വ്വിക സഭയുള്ളിടത്തോളം കാലം അതിന്‍റെ മെത്രാപ്പോലീത്തായ്ക്കോ, മെത്രാനോ, ക്രമപ്രകാരം സ്ഥാനം പ്രാപിച്ച മറ്റ് മേല്‍പട്ടക്കാരനോ, രസീതിന്മേല്‍ ആണ്ടുതോറും എട്ടു ശതമാനം പലിശ വീതം, തിരുവിതാംകൂറില്‍, കൊടുത്തുകൊള്ളാമെന്ന് സമ്മതിക്കുകയും ചെയ്യുന്നു.