Posts

Showing posts from August, 2022

മലങ്കര സഭാദ്ധ്യക്ഷന്മാര്‍ (1653 മുതല്‍)

മാർത്തോമ്മാ ഒന്നാമൻ (വലിയ മാർത്തോമാ) (1653-1670) മാർത്തോമ്മാ രണ്ടാമൻ (1670–1686).  മാർത്തോമ്മാ മൂന്നാമൻ (1686–1688) മാർത്തോമ്മാ നാലാമൻ (1688-1728) മാർത്തോമ്മാ അഞ്ചാമൻ (1728-1765) മാർത്തോമ്മാ ആറാമൻ (മാർ ദിവന്നാസിയോസ് ഒന്നാമൻ) (1765–1808) മാർത്തോമ്മാ ഏഴാമൻ (1808–1809) മാർത്തോമ്മാ എട്ടാമൻ (1809-1816) മാർത്തോമ്മാ ഒൻപതാമൻ (1816-1817). പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് പ്രഥമൻ (മാർ ദിവന്നാസിയോസ് രണ്ടാമൻ) (1816-1816) കിടങ്ങൻ ഗീവർഗീസ് മാർ പീലക്സീനോസ് (1816 &1825) പുന്നത്ര മാർ ദിവന്നാസിയോസ് (മാർ ദിവന്നാസിയോസ് മൂന്നാമൻ) (1817–1825) ചേപ്പാട്ട് ഫിലിപ്പോസ് മാർ ദിവന്നാസിയോസ്  (മാർ ദിവന്നാസിയോസ് നാലാമൻ) (1825–1852).  പാലക്കുന്നത്ത് മാത്യുസ് മാർ അത്തനാസിയോസ് (1852-1877) പുലിക്കോട്ടിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് രണ്ടാമൻ (മാർ ദിവന്നാസിയോസ് അഞ്ചാമൻ) (1877-1909) വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് (ദിവന്നാസിയോസ് ആറാമൻ) (1909–1934) ബസേലിയോസ് പൗലോസ് പ്രഥമൻ ബാവാ (1912-1913) ബസേലിയോസ് ഗീവർഗീസ് പ്രഥമൻ ബാവാ (1925-1928) ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവാ (1929–1964) ബസേലിയോസ് ഔഗേൻ പ്രഥമൻ ബാവ...

തോമാശ്ലീഹാ ഭാര തത്തിൽ വന്നതിന് തെളിവുണ്ടോ? | ആർച്ച് ബിഷപ് മാര്‍ ജോസഫ് പാംബ്ലാനി

ചരിത്രത്തിന് ആഖ്യാതാവിന്റെ പക്ഷത്തിന് അനുസരിച്ചുള്ള അര്‍ത്ഥതലങ്ങളും അനുബന്ധങ്ങളും ഉണ്ടാകാം (polyhedron intelligibility)  എന്നത് സത്യമാണ്. തോമാശ്ലീഹായുടെ ഭാരതാഗമനത്തെ നിഷേധിക്കുന്ന കേരളചരിത്രകാരന്മാരില്‍ പ്രധാനികള്‍ ഇളംകുളം കുഞ്ഞന്‍പിള്ള, ഡോ. എം.ജി.എസ്. നാരായണന്‍, ജോസഫ് ഇടമറുക്, ഡോ. രാജന്‍ ഗുരുക്കള്‍ തുടങ്ങിയവരാണ്. ഇവരുടെ വാദമുഖങ്ങള്‍ പ്രധാനമായും നാലെണ്ണമാണ്:  1. ക്രിസ്തുവര്‍ഷത്തിന്റെ ആദ്യദശകത്തില്‍ പലസ്തീനായില്‍നിന്ന് ഒരാള്‍ കേരളത്തിലെത്തി ഇവിടെ സുവിശേഷം പ്രസംഗിച്ചു എന്നുപറയുന്നത് ചരിത്ര വസ്തുതകളുമായി ഒത്തുപോകുന്നില്ല എന്നതാണ് ആദ്യ ആരോപണം. കേരളതീരത്ത് എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ മനുഷ്യവാസംതന്നെ ഇല്ലായിരുന്നു എന്നു വാദിക്കുന്നവരുമുണ്ട്.  2. തോമാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തിന് 15-ാം നൂറ്റാണ്ടിനു മുന്‍പുള്ള ചരിത്രപരമായ തെളിവുകളില്ല. തോമാചരിതം പോര്‍ട്ടുഗീസുകാരുടെ സൃഷ്ടിയാണ് എന്നത് ഒരു വാദം.  3. മലബാര്‍ തീരത്ത് ഒന്നാം നൂറ്റാണ്ടില്‍ നമ്പൂതിരിമാര്‍ (സവര്‍ണ്ണ ബ്രാഹ്മണര്‍) ഉണ്ടായിരുന്നില്ല. ബ്രാഹ്മണ കുടിയേറ്റം ക്രിസ്തുവര്‍ഷം ഏഴാം നൂറ്റാണ്ടോടുകൂടിയാണ് കേരളത്തില്‍ സംഭവിക്കുന്നത...