Posts

Showing posts from January, 2022

ചെങ്ങന്നൂര്‍ സുന്നഹദോസിന്‍റെ നിശ്ചയങ്ങള്‍. (1686)

 നിരണം ഗ്രന്ഥവരിയില്‍ നിന്നും: 'ഇതിന്‍റെ ശേഷം മര്‍ത്തോമന്‍ മെത്രാന്‍റെ അനന്തിരവനെ മാര്‍ ഈവാനിയോസ് വരുത്തി അപ്പസ്കോപ്പായുടെ സ്ഥാനവും കൊടുത്ത് മലയാളത്തില്‍ നടന്നുവരുന്ന മര്യാദകളില്‍ ആത്മകടം ഉള്ളതില്‍ അഞ്ചുകൂട്ടം ആയത് എന്തെന്നാല്‍ പള്ളി, തുവര്‍ഗ്ഗം, റൂഹാ, കുറുവാന, നോമ്പ്. ഇങ്ങനെ തലസ്ഥാനവും വര്‍ഗ്ഗത്തിന്‍റെ കാര്യവും റൂഹാദകുദിശയുടെ കാര്യവും നോമ്പിന്‍റെ കാര്യവും ഇങ്ങനെ അഞ്ചു കൂട്ടവും എടുത്ത ശേഷമുള്ള ക്രമങ്ങളും നടപ്പുകളും മുമ്പില്‍ നടന്നുവരുംവണ്ണം തന്നെ നടന്നുകൊള്ളത്തക്കവണ്ണം ക്രമപ്പെടുത്തി. മാര്‍ ഈവാനിയോസ് ആയിട്ട് നടത്തുകയും ചെയ്തു (നിരണം ഗ്രന്ഥവരി, പേജ് 85). അതായത് നസ്രാണികളുടെ 'എടത്തിലെ മര്യാദ'യില്‍ തലയിട്ട് ഒരു സംഘര്‍ഷത്തിന് മാര്‍ ഈവാനിയോസ് ശ്രമിച്ചില്ല. എന്നാല്‍ അവരുടെ ആത്മാവിനെ സംബന്ധിക്കുന്നതായ അഞ്ച് കാര്യങ്ങള്‍ നിശ്ചയിച്ചു; യോഗം പാസ്സാക്കി. അവയാണ് ചെങ്ങന്നൂര്‍ സുന്നഹദോസിന്‍റെ നിശ്ചയങ്ങള്‍.  നിശ്ചയങ്ങള്‍ 1. പള്ളി അഥവാ സഭ: കത്തോലിക്കാ സഭയുടെ പഠിപ്പിക്കലായ റോമാ സഭയാണ് സാര്‍വ്വത്രിക (കാതോലിക) സഭ എന്നത് തെറ്റാണ്. മൂന്ന് പൊതു സുന്നഹദോസുകള്‍ ക്രമപ്പെടുത്തിയ സത്യവിശ്വാസത്തില്‍ അധി