Posts

Showing posts from October, 2020

കായങ്കുളം ഫീലിപ്പോസ് റമ്പാനും പുലിക്കോട്ടില്‍ ഇട്ടൂപ്പ് റമ്പാനും കൂടി മലങ്കര പള്ളിയോഗത്തിന് എഴുതിയ കത്ത്

  യൗസേപ്പ് റമ്പാനും ഫീലിപ്പോസ് റമ്പാനും കൂടെ എഴുത്ത്. ഇപ്പോള്‍ പുതിയാവില്‍ പള്ളിയില്‍ (മാവേലിക്കര പുതിയകാവ് പള്ളി) കൂടപ്പെട്ടിരിക്കുന്ന ഉപവിയാകപ്പെട്ട കൂടപ്പിറപ്പുകള്‍ എല്ലാവരും അറിയേണ്ടും അവസ്ഥ. എന്നാല്‍ കൊടുത്തയച്ച എഴുത്തുകള്‍ വായിച്ച് വസ്തുത അറിഞ്ഞു. പലകൂട്ടം കാര്യങ്ങള്‍ നിരൂപിച്ച് നിശ്ചയിക്കത്തക്കവണ്ണം ഞങ്ങള്‍ ഇരുവരും വരേണമെന്നല്ലോ കുറികളില്‍ എഴുതിയിരുന്നത്. വേണ്ടും കാര്യങ്ങള്‍ എല്ലാവരും കൂടെ ആലോചിച്ച് നിശ്ചയിച്ചുറയ്ക്കുന്ന അവസ്ഥയ്ക്ക് എഴുതി അയക്കണമെന്ന് സായ്പ് അവര്‍കള്‍ കല്പന ആയിട്ടുണ്ടെന്നും എഴുത്തില്‍ കാണുന്നു. കാര്യങ്ങളെക്കുറിച്ച് സൂക്ഷിച്ച് വിചാരിച്ചെങ്കില്‍ അന്ത്യോഖ്യായ്ക്ക് എഴുത്ത് കൊടുത്തയയ്ക്കേണ്ടുന്ന സംഗതികൊണ്ട് 85-ാമാണ്ട് ധനു മാസത്തില്‍ മെക്കാളെ സായ്പ് അവര്‍കളെ ബോധിപ്പിച്ചാറെ എല്ലാവരുംകൂടെ കടലാസ് എഴുതി ഒപ്പിട്ടുകൊണ്ട് വന്നാല്‍ ആയത് കൊടുത്തയച്ച് മേല്പട്ടക്കാരനെ വരുത്തി തരാമെന്ന് കല്പിച്ചിട്ടുള്ളതിനെപറ്റിയും മറ്റും സുറിയാനിസഭയ്ക്കു വേണ്ടിയ കാര്യങ്ങളെക്കുറിച്ചും ഞങ്ങള്‍ ഇരുവരും അകപ്പറമ്പില്‍ യൗസേപ്പ് കശീശായും കൂടെ മെത്രാനോട് ആലോചിച്ചാറെ രൂപമായിട്ട് ഒന്നും മറുപടി കല്പിക്കാതെ