മാര്‍ത്തോമ്മാ ശ്ലീഹാ മലയാളത്തു സഭ സ്ഥാപിച്ചത് വിവിധ സഭാചരിത്ര ഗ്രന്ഥങ്ങളില്‍
നിരണം ഗ്രന്ഥവരി ( അക്കര കൈയെഴുത്തുപ്രതി ) മാര്‍ത്തോമ്മാശ്ലീഹായുടെ വരവും സഭാസ്ഥാപനവും: 52-ല്‍ മാര്‍ത്തോമ്മാശ്ലീഹാ മലയാളത്തു വന്ന് മാര്‍ഗ്ഗം അറുവിച്ചു. ഏഴു പള്ളിയും വെപ്പിച്ചു. മാമ്മോദീസാ മുങ്ങിയതില്‍ ചംകരപുരി, പകലോന്മറ്റം രണ്ടു തറവാട്ടില്‍ പട്ടവും കൊടുത്തു. 51-ാമാണ്ട് കന്യാസ്ത്രീ അമ്മ മരിച്ചു. പറുദൈസായില്‍ അവരെ കൊണ്ടുപോകപ്പെട്ടു. നിരണം ഗ്രന്ഥവരി മാര്‍ത്തൊമ്മാശ്ലീഹായും കൊടുങ്ങല്ലൂര്‍ ദേവിയും: വേറെ ഒരു കാര്യം പറയുന്നു. എന്നാല്‍ മാര്‍ത്തൊമാശ്ലീഹാ മലയാളത്തില്‍ വന്നില്ലന്നും നാഗപട്ടണത്തേ വന്നൊള്ളൂയെന്നും, അവിടെ മാര്‍ഗം അറുവിച്ചതിന്‍റെ ശേഷം വിശ്വസിച്ചതില്‍ ചിലരു മലെയാളത്തു വന്നു മാര്‍ഗം നടത്തിയെന്നും പറയുന്നതിന്നു, ശ്ലീഹാ തന്നെവന്ന് മാര്‍ഗം അറുവിച്ച് മാമോദിസാ മുക്കിയെന്നും നിശ്ചയിച്ചു വിശ്വസിക്കാം. എന്തന്നാല്‍ ഒരു സാക്ഷി പറയുന്നു, ശ്ലീഹാ കൊടുങ്ങല്ലൂരോളം വന്നപ്പോള്‍ അവിടവച്ചു ഏറിയ പൊന്നാഭരണങ്ങള്‍ ചമെഞ്ഞും കൊണ്ടു ഒരു പുലയി ശ്ലിഹായുടെ യാത്ര മുടക്കുവാനായിട്ടു, സ്ത്രീകളുടെ വഴിക്കുള്ള പുരാണങ്ങള്‍ കൊണ്ടു മുന്‍പാക വന്നൂ. ആദേഹത്തിനു അരിശം കലര്‍ന്നു ഇവളെ പിരാകി. ഇരി കുറുമ്പെയന്നു...