മലങ്കരസഭയിലേക്ക് അന്ത്യോഖ്യാ പാത്രിയര്‍ക്കീസന്മാര്‍ അയച്ച കത്തുകള്‍
അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ കത്ത് (1823 നവംബര്‍) (അന്ത്യോഖ്യാ പാത്രിയര്‍ക്കീസായ മാര്‍ ഇഗ്നാത്തിയോസ് ഗ്രീഗോറിയോസ് തന്‍റെ പ്രതിനിധിയായ മാര്‍ അത്താനാസ്യോസിന് വേണ്ടുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതിനായിട്ട് ഇന്ത്യയിലുള്ള ബ്രിട്ടീഷ് അധികാരികള്‍ക്കെഴുതിയ കത്ത്) സര്‍വശക്തിയുള്ള ദൈവത്തിന്‍റെ കരുണയാല്‍ അന്ത്യോഖ്യയുടെ സിംഹാസനത്തിന്മേല്‍ വാഴുന്നു എന്ന പാത്രിയര്‍ക്കീസും ദിയാ സെപ്രംനിലും മറ്റു കിഴക്കും ഉള്ള സുറിയാനിക്കാരും യാക്കോബായക്കാരുമായവരുടെ ശുദ്ധ അപ്പോസ്തോലിക്കായും ആകുന്ന ശക്തിക്ഷയപ്പെട്ടവനായ നാലാമത്തെ ഇഗ്നാത്തിയോസ് ഗ്രീഗോറിയോസ് ഹിന്തുക്കെട്ടിലുള്ള ബ്രിട്ടീഷ് ജനങ്ങളില്‍ പ്രധാനികള്‍ക്കു എഴുതുന്നത്. (മുദ്ര) ദേഹങ്ങളുടെ സ്രഷ്ടാവും ദേഹികളുടെ രക്ഷിതാവും ആയിരിക്കുന്ന പരിശുദ്ധമുള്ള ദൈവത്തിന് സ്തുതി. ഹിന്തുക്കെട്ടിലെ രാജ്യങ്ങളില്‍ ശുദ്ധമുള്ളവരും ദൈവത്തിന് ഇഷ്ടന്മാരും ആയ പ്രധാനികള്‍ ആകുന്ന നമ്മുടെ വാത്സല്യവും ഭാഗ്യം നിറയപ്പെട്ടവരുമായ സ്നേഹിതന്മാര്‍ക്കു വേണ്ടിയുള്ള ഈ പ്രാര്‍ത്ഥന കൈക്കൊള്ളപ്പെടുകയും സര്‍വശക്തനായവന്‍ തന്‍റെ അനുഗ്രഹങ്ങളെ അവരുടെയും അവരുടെ കുടുംബങ്ങളുടെയും സന്തതികളുടെയും മേലും അവരോട് ...