പ. പാമ്പാടി തിരുമേനി കാലാനുക്രമണിക | പ്രൊഫ. വിപിന്‍ കെ. വര്‍ഗീസ്
1885 ഏപ്രില്‍ 5 ഞായര്‍ (1060 മീനം 24) - പാമ്പാടിയിലെ കരിങ്ങണാമറ്റം കുടുംബത്തിന്‍റെ മൂലക്കര ശാഖയില്‍ പേഴമറ്റത്ത് ചാക്കോയുടെയും വെള്ളൂര്‍ വെള്ളക്കോട്ടു കുടുംബത്തിലെ ഇളച്ചിയുടെയും അഞ്ചാമത്തെ സന്താനമായി ജനിച്ചു. 1899 ഫെബ്രുവരി 5 ഞായര്‍ - കോട്ടയം, അങ്കമാലി ഇടവകകളുടെ കടവില്‍ പൗലോസ് മാര്‍ അത്താനാസ്യോസ് പാമ്പാടി വലിയപള്ളിയില്‍ വച്ചു കോറൂയോ പട്ടം നല്‍കി. 1906 ജൂലൈ 28 ശനി - മുറിമറ്റത്തില്‍ പൗലോസ് മാര്‍ ഈവാനിയോസ് (പിന്നീട് ബസേലിയോസ് പൗലോസ് പ്രഥമന്‍ കാതോലിക്കാ ബാവാ) പാമ്പാടി സെന്‍റ് ജോണ്‍സ് വലിയപള്ളിയില്‍ വച്ച് കശ്ശീശാപട്ടം നല്‍കി. 1906 ജൂലൈ 29 ഞായര്‍ - മുറിമറ്റത്തില്‍ പൗലോസ് മാര്‍ ഈവാനിയോസ് (പിന്നീട് ബസേലിയോസ് പൗലോസ് പ്രഥമന്‍ കാതോലിക്കാ ബാവാ) പാമ്പാടി സെന്‍റ് ജോണ്‍സ് വലിയപള്ളിയില്‍ വച്ച് റമ്പാന്‍ സ്ഥാനം നല്‍കി. 1906 ജൂലൈ 30 തിങ്കള്‍ - കുറിയാക്കോസ് റമ്പാന്‍ പാമ്പാടി സെന്‍റ് ജോണ്‍സ് വലിയപള്ളിയില്‍ പുത്തന്‍ കുര്‍ബ്ബാന അര്‍പ്പിച്ചു. 1911 ഓഗസ്റ്റ് 31 (1087 ചിങ്ങം 15 വ്യാഴം) - പൊത്തമ്പുറംകുന്ന് മഠത്തില്‍ രാമന്‍പിള്ള ആശാനില്‍ നിന്നും തീറു വാങ്ങി. 1911 സെപ്റ്റംബര്‍ 7 - കോട്ടയം എം.ഡ...