മത്തായി ശെമ്മാശന്‍ (പ. ഔഗേന്‍ കാതോലിക്കാ) ശീമയില്‍ നിന്നയച്ച കത്ത് (1906)
Hama: Syria 22nd Dec. 1906 (സുറിയാനി തലക്കെട്ടെഴുത്ത്) കഴിഞ്ഞ തുലാം 29 -ാം തീയതി അയച്ച എഴുത്തു കിട്ടി. .... കടവിലെ മെത്രാച്ചന്‍റെ വിയോഗ വാര്‍ത്തയും നിങ്ങളില്‍ എന്നപോലെ എന്നിലും പരിഭ്രമജന്യമായിരുന്നു എന്നു പറഞ്ഞറിയിക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. അടുത്ത നാളില്‍ ഇവിടെ നിന്നയച്ച എഴുത്തു കിട്ടിയിരിക്കുമെന്നു വിശ്വസിക്കുന്നു. അതില്‍ എന്‍റെ യാത്ര, ഇവിടെ എത്തിയ വിവരം, നടന്ന ചെയ്തി ഇതുകള്‍ വിസ്തരിച്ചിരുന്നു. ഇതേവരെ ഇവിടെതന്നെ ആയിരുന്നു. ദൈവസഹായത്താല്‍ രണ്ടാഴ്ചകൊണ്ട് ഇദ്ദേഹം വ്യത്യാസപ്പെട്ട ചില നൂതന രീതികള്‍ ഏര്‍പ്പെടുത്തി. എന്‍റെ സാമര്‍ത്ഥ്യം കൊണ്ടല്ല, ദൈവസഹായത്താല്‍ ഇപ്പോള്‍ ഒരുവിധം സുമാറായി. അടുത്ത നാളില്‍ ഇവിടെ നിന്ന് ഒറീശലേമിലേയ്ക്കു പോകണമെന്ന് വിചാരിക്കുന്നു. എഴുത്തുകള്‍ക്കു വിഘ്നം വന്നതില്‍ എനിക്കും വ്യസനം ഉണ്ട്. ഒന്നാമത് കഴിഞ്ഞ കുംഭം മുതല്‍ ഞാന്‍ ശ്ലീബാ റമ്പാച്ചനില്‍ നിന്നു വേര്‍പിരിഞ്ഞു ചില സ്ഥലങ്ങളില്‍ ചുറ്റിസഞ്ചരിച്ചു നിങ്ങളുടെ സുറിയാനി സഭയുടെ നിക്ഷേപം എല്ലാം കണ്ടു. ഇതിനിടയില്‍ പല എഴുത്തുകള്‍ ഞാന്‍ അയച്ചിട്ടും വിവരം അറിയാത്തവിധം കാണുന്നതില്‍ അതിശയിക്കുന്നു. സത്യസഭയായ നവീകര...