പ. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ: ജീവചരിത്ര ഫലകം / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ
1921 ഒക്ടോബര്‍ 29: തിരുവല്ലാ നെടുമ്പ്രം മുളമൂട്ടില്‍ ഇട്ടിയവിര തോമസിന്‍റെയും മാവേലിക്കര ചിറമേല്‍ ശോശാമ്മയുടെയും നാലാമത്തെ പുത്രനായി മാവേലിക്കരയില്‍ ജനിച്ചു (പേര് സി. ടി. തോമസ്). 1942 മാര്‍ച്ച് 11 (പാതിനോമ്പ് ബുധനാഴ്ച): കാരാപ്പുഴ മാര്‍ ഗ്രീഗോറിയോസ് ചാപ്പല്‍ - പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായില്‍നിന്ന് കോറൂയോ പട്ടമേറ്റു. 1947 മെയ് 22 വ്യാഴം (സ്വര്‍ഗ്ഗാരോഹണപെരുനാള്‍): തിരുവല്ല ബഥനി അരമന ചാപ്പല്‍ - പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായില്‍നിന്ന് ശംശോനോ (പൂര്‍ണ്ണ ശെമ്മാശ്ശന്‍) പട്ടമേറ്റു. 1950 ജനുവരി 25 ബുധന്‍: പത്തനാപുരം താബോര്‍ ദയറാ - പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായില്‍നിന്ന് കശീശ്ശാ പട്ടമേറ്റു. 1965 മെയ് 16 ഞായര്‍: പത്തനാപുരം താബോര്‍ ദയറാ - പ. ഔഗേന്‍ ബാവാ, റമ്പാന്‍ സ്ഥാനം നല്‍കി. 1965 ഡിസംബര്‍ 28 ചൊവ്വ: കോട്ടയം എം.ഡി. സെമിനാരിയില്‍ കൂടിയ മലങ്കര അസോസിയേഷന്‍ മറ്റ് നാലുപേരോടൊപ്പം മേല്പട്ടസ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. 1966 ആഗസ്റ്റ് 24 ബുധന്‍: കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍റ് സെന്‍റ് പോള്‍സ് പള്ളി - പ. ഔഗേന്‍ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ മറ്റ് രണ്ടുപേരോടൊപ്പം 'മാര്‍ തീ...