ഉദയം പേരൂർ സുനഹദൊസ്, കൂനൻ കുരിശു സത്യം / ഷിജു അലക്സ്
ഉദയം പേരൂർ സുനഹദൊസ്, കൂനൻ കുരിശു സത്യം. ഈ രണ്ട് സംഭവങ്ങളും കേരളത്തിലെ ക്രൈസ്തവരുടെ ഇടയിൽ ദൂരവ്യാപകമായ സ്വാധീനം ചെലുത്തിയ രണ്ട് ചരിത്ര സംഭവങ്ങൾ ആണ്. ഇതിനെ രണ്ടിനെ കുറിച്ചും ലഭ്യമായ അവലംബങ്ങൾ ഉപയോഗിച്ച് എഴുതിയ സാമാന്യം വിശദമായ ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ ഉണ്ട്. ഉദയം പേരൂർ സുനഹദൊസ് http://ml.wikipedia.org/wiki/Synod_of_Diamper കൂനൻ കുരിശു സത്യം http://ml.wikipedia.org/wiki/Coonan_Cross_Oath ഉദയംപേരൂർ സുനഹദൊസിനെ കുറിച്ച് പറങ്കികളുടെ ഭാഗത്ത് നിന്നുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ ഏറ്റവും നല്ലത് സുനഹദൊസിന്റെ നടപടിക്രമങ്ങൾ വായിക്കുക ആണ്. അതെ പോലെ ഇതിനെ കുറിച്ച് എതിർ ഭാഗത്തുള്ളവർ നടത്തിയ ഏറ്റവും പഴയ വിലയിരുത്തലുകളും ഈ സംഭവത്തിന്റെ കുറഞ്ഞത് 2 പക്ഷങ്ങളും മനസ്സിലാക്കാൻ നമ്മളെ സഹായിക്കും. ഉദയംപേരൂർ സുനഹദോസ് 1599-ൽ ആണല്ലോ നടന്നത്. അതിനു നേതൃത്വം കൊടുത്തവർ എല്ലാം പറങ്കികൾ ആയിരുന്നു. അലെക്സൊ ഡെ മെനസിസ് ആയിരിന്നു നിയന്ത്രിച്ച ബിഷപ്പ്. മൂന്നു ഭാഷകളിൽ ഉള്ള ഏറ്റവും പഴക്കമേറിയ രേഖകൾ ആണ് ലഭിച്ചിരിക്കുന്നത്. മൂന്നു ഗ്രന്ഥത്തിനും 250 വർഷത്തിനു മേൽ പഴക്കമുണ്ട്. 159...