Posts

കെ. സി. അലക്സാണ്ടര്‍ കത്തനാര്‍ കുറ്റിക്കണ്ടത്തില്‍

കുറ്റിക്കണ്ടത്തില്‍ ചാക്കോയുടെ ഏഴാമത്തെ പുത്രന്‍. 1888-ല്‍ ജനിച്ചു. മാതൃഭാഷയിലും, സുറിയാനിയിലും, ഇംഗ്ലീഷിലും നല്ല പാണ്ഡിത്യം നേടി. 1080 വൃശ്ചികം 15-നു (എ.ഡി. 1904 നവംബറില്‍) തിരുവല്ലാ പാലിയക്കര പള്ളിയില്‍ വച്ച് മലങ്കരമെത്രാപ്പോലീത്തായായിരുന്ന പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസില്‍ നിന്നു ശെമ്മാശുപട്ടമേറ്റു. പിന്നീട് കെ. സി. ഫീലിപ്പോസ് ശെമ്മാശനോടൊന്നിച്ചു അബ്ദുള്‍ മശിഹാ പാത്രിയര്‍ക്കീസ് ബാവായില്‍ നിന്നും കത്തനാര്‍പട്ടം സ്വീകരിച്ചു.  അവിശ്രമ പരിശ്രമിയും സുദൃഢചിത്തനും കമ്മധീരനുമായിരുന്നു. ഇദ്ദേഹത്തിന്‍റെ ആവശ്യം പ്രമാണിച്ച് എ.ഡി. 1910-ല്‍ ഞുഴൂര്‍ കരയില്‍ വടക്കേത്തുണ്ടി പുരയിടത്തില്‍ ഒരു പുത്തന്‍ പള്ളി പ്രതിഷ്ഠിക്കപ്പെടുകയും മരണപര്യന്തം അവിടെ കമ്മാദികള്‍ അനുഷ്ഠിക്കയും ചെയ്തു. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ പെരുമ്പെട്ടി, കുമ്പളന്താനം, ഉടുമ്പും മല എന്നീ സ്ഥലങ്ങളില്‍ മൂന്നു ദൈവാലയങ്ങളും, കുമ്പളന്താനത്തു ഒരു ഹൈസ്കൂളും അതിനോടു ചേര്‍ത്തു ഒരു യു.പി. എല്‍.പി. സ്കൂളും സ്ഥാപിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കൂടാതെ എഴുമറ്റൂര്‍ കോ-ഓപ്പറേറ്റീവ് സൊസൈററി; ദേശാഭിവൃദ്ധിസംഘം എന്നിവയുടെ അദ്ധ്യക്ഷപദങ്ങളും ദ

സഖറിയാസ് മാര്‍ അന്തോണിയോസ് (1946-2023)

പുനലൂര്‍ വാളക്കോട് സെന്‍റ് ജോര്‍ജ് ഇടവകയിലെ ആറ്റുമാലില്‍ വരമ്പത്ത് ഡബ്ല്യു. സി. ഏബ്രഹാമിന്‍റെയും മറിയാമ്മ ഏബ്രഹാമിന്‍റെയും 6 മക്കളില്‍ മൂത്ത മകനായി (ഡബ്ല്യു. എ. ചെറിയാന്‍) 1946 ജൂലൈ 19-നു ജനനം. കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബി.എ. യും വൈദിക സെമിനാരിയില്‍ നിന്ന് ജി.എസ്.ടി. യും സെറാമ്പൂരില്‍ നിന്ന് ബി.ഡി. യും കരസ്ഥമാക്കി. 1974 ഫെബ്രുവരി 2-നു പൗരോഹിത്യം സ്വീകരിച്ചു. പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്താ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ ശിഷ്യനായി ദീര്‍ഘനാള്‍ കൊല്ലം അരമനയില്‍ താമസിച്ച് അരമന മാനേജരായി സേവനമനുഷ്ഠിച്ചു. നെടുമ്പായിക്കുളം, കുളത്തുപ്പുഴ, കൊല്ലം കാദീശാ മുതലായ പല ഇടവകകളിലും സേവനമനുഷ്ഠിച്ചു.  1989 ഡിസംബര്‍ 28-ന് മേല്‍പ്പട്ടസ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1991 ഏപ്രില്‍ 30-നു എപ്പിസ്കോപ്പാ പദവിയിലെത്തി. തുടര്‍ന്ന് കൊച്ചി ഭദ്രാസനത്തിന്‍റെ മെത്രാപ്പോലീത്തായായി നിയമിക്കപ്പെട്ടു.  കൊച്ചി ഭദ്രാസനത്തില്‍ 17 വര്‍ഷത്തിലേറെ ഭരണച്ചുമതല വഹിച്ച ശേഷമാണു കൊല്ലത്തേക്കു മാറിയത്. 2022-ല്‍ ഭദ്രാസന ചുമതലകള്‍ ഒഴിഞ്ഞശേഷം വിശ്രമത്തിനായി തിരഞ്ഞെടുത

വട്ടശേരില്‍ തിരുമേനിയുടെ മുടക്ക് ഏലിയാസ് തൃതീയന്‍ ബാവാ തീര്‍ത്തത് (1931)

വട്ടശേരില്‍ തിരുമേനിയുടെ മുടക്ക് ഏലിയാസ് തൃതീയന്‍ ബാവാ തീര്‍ത്തതായി 1937-ല്‍ പാത്രിയര്‍ക്കീസ് വിഭാഗം കോട്ടയം കോടതിയില്‍ കൊടുത്ത കേസില്‍ അവര്‍ വാദിച്ചിരിക്കുന്നു. വട്ടശേരില്‍ തിരുമേനിയുടെ പിന്‍ഗാമിത്തം അവര്‍ അവകാശപ്പെട്ട് മാര്‍ അത്താനാസ്യോസിനെ പിന്‍ഗാമിയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്നു: 12. മാര്‍ ഗീവറുഗീസ് ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ മുടക്കു സിവിള്‍ കോടതിയാല്‍ അസ്ഥിരപ്പെടുത്തപ്പെട്ടു എങ്കിലും വിശുദ്ധ അന്ത്യോക്യാ പാത്രിയര്‍ക്കീസ് ബാവായില്‍ നിന്ന് ഉണ്ടായിട്ടുള്ള മുടക്ക് ആ തിരുമേനി തന്നെ മാറ്റാതെ അതു നിമിത്തമുണ്ടായിട്ടുള്ള ആത്മീയമാലിന്യത്തിനു നീക്കം വരുന്നതല്ലെന്നു മലങ്കരസഭയ്ക്കെന്നപോലെ മെത്രാപ്പോലീത്തായ്ക്കും ഉണ്ടായിരുന്ന വിശ്വാസം നിമിത്തം അന്ത്യോക്യായിലെ വിശുദ്ധ മോറാന്‍ മാര്‍ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവാ തിരുമനസുകൊണ്ട് 1106-ല്‍ ഇവിടെ ഏഴുന്നെള്ളിയ സമയം മെത്രാപ്പോലീത്താ അദ്ദേഹത്തെ സമീപിച്ചു മുടക്കുതീര്‍ക്കണമെന്ന് അപേക്ഷിച്ചതനുസരിച്ച് അദ്ദേഹം മുടക്കു തീര്‍ക്കുകയും വിവരത്തിനു പള്ളികളിലേക്കു കല്പന അയക്കുകയും ചെയ്തിട്ടുള്ളതാകുന്നു. 13. ടി മാര്‍ ഗീവറുഗീസ് ദീവന്നാസ്യോസ് മെത

പ. മാത്യൂസ് പ്രഥമന്‍ ബാവാ യൂഹാനോന്‍ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായ്ക്ക് അയച്ച ഒരു കത്ത്

ചികിത്സയില്‍ കഴിഞ്ഞ യൂഹാനോന്‍ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായ്ക്ക് പ. മാത്യൂസ് പ്രഥമന്‍ ബാവാ അയച്ച ഹൃദയസ്പര്‍ശിയായ ഒരു കത്ത്: സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശസമ്പൂര്‍ണ്ണനും ആയ ത്രിയേക ദൈവത്തിന്‍റെ തിരുനാമത്തില്‍ (തനിക്കു സ്തുതി) വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്മേല്‍  ആരൂഢനായിരിക്കുന്ന  പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ആയ മോറാന്‍ മാര്‍ ബസ്സേലിയോസ് മാര്‍ തോമ്മാ മാത്യൂസ് പ്രഥമന്‍ (മുദ്ര) കര്‍ത്താവില്‍ നമ്മുടെ സഹോദരന്‍ യൂഹാനോന്‍ മാര്‍ അത്താനാസ്യോസ് മെത്രാച്ചന് സമാധാനം.  പ്രിയപ്പെട്ട തിരുമേനി, തിരുമേനി സുഖം പ്രാപിച്ചു വരുന്നു എന്നുള്ള വാര്‍ത്തകളാണ് വെല്ലൂരില്‍ നിന്നും കിട്ടിക്കൊണ്ടിരിക്കുന്നത്. അതില്‍ നാം അത്യന്തം സന്തോഷിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു. മനുഷ്യനാല്‍ അസാദ്ധ്യമായതു ദൈവത്താല്‍ സാദ്ധ്യമാണല്ലോ. ദൈവാനുഗ്രഹത്താല്‍ തിരുമേനി പരിപൂര്‍ണ്ണ സൗഖ്യം പ്രാപിച്ച് എത്രയുംവേഗത്തില്‍ നാട്ടിലേക്കു മടങ്ങിവരുന്നതിന് മുട്ടിപ്പായി തിരുമേനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും വി. കുര്‍ബ്ബാനകളില്‍ ഓര്‍ക്കുകയും ചെയ്യുന്നു. ഞാന്‍ മാത്രമല്ല, എല്ലാ മെത്രാച്

പ. പാമ്പാടി തിരുമേനിയുടെ ഡയറിക്കുറിപ്പുകള്‍

 1911 1086 ചിങ്ങം 1 - ഇന്നേ ദിവസം രാവിലെ കുര്‍ബാന ഉണ്ടായിരുന്നു. പാമ്പാടിക്കണ്ടത്തിലച്ചന്‍ കുര്‍ബ്ബാന ചൊല്ലി. വട്ടമല അബ്രഹാം ശെമ്മാശനും കരിങ്ങനാമറ്റത്തില്‍ മത്തിയൂസ് ശെമ്മാശനും പഠിക്കുന്നുണ്ട്. കരിങ്ങണാമറ്റത്തിലപ്പൂപ്പന്‍ ഇവിടെത്തന്നെ താമസിക്കുന്നു. നാടകശാലയുടെ മുകളില്‍ മുറിപണിയാണ്. എനിക്ക് ഒരു പെട്ടിയും പണിയുന്നു. കടുപ്പേല്‍ അബ്രഹാം വന്നു ഓരോ കാര്യങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ ഒരു യോഗം നടത്തിയാല്‍ കൊള്ളാമെന്ന് ഞാന്‍ പറഞ്ഞതില്‍ തൃപ്തിയായി സംസാരിച്ചു. കുമരകം ഉപദേശിക്ക് ഒരു എഴുത്തയച്ചു.  ചിങ്ങം 4 (ഓഗസ്റ്റ് 20) ശനി - ഇന്നേ ദിവസം ഒരു മൂന്നിന്മേല്‍ കുര്‍ബ്ബാന ഉണ്ടായിരുന്നു. അത് പുത്തന്‍കണ്ടത്തിന്‍റെ ആവശ്യത്തിലേക്കുമായിരുന്നു. അയാള്‍ ഒരു രൂപ തന്നു. ചേര്‍ക്കോണില്‍ ചാണ്ടി കുറെ അരിയും കൊണ്ടുവന്നു തന്നു. ശെമ്മാച്ചന്മാര്‍ പഠിക്കുന്നുണ്ട്. ആശാരിമാരില്‍ ഒരാളെ പണിതുള്ളു. മൂന്നിന്മേല്‍ കുര്‍ബ്ബാന ചൊല്ലിയത് ഞാനും, ഐക്കരപ്പടവിലച്ചനും പാമ്പാടിക്കണ്ടത്തിലച്ചനും ആയിരുന്നു. കുമ്പസാരക്കാരും കുറെയുണ്ടായിരുന്നു. കടവുംഭാഗത്ത് ശെമ്മാച്ചന്‍ കോട്ടയത്തുനിന്നും വന്നിട്ടുണ്ട്.  ചിങ്ങം 10 (ഓഗസ്റ്റ് 26) വെള്ളി - ഇന്നേ ദിവ

മലങ്കര സുറിയാനി സഭാകാര്യം (1913)

Image
  സഭാകാര്യങ്ങള്‍ അന്ത്യോഖ്യായുടെ മാറാന്‍ മാര്‍ ഇഗ്നാത്തിയോസ് അബ്ദേദ് മിശിഹാ സീനിയര്‍ പാത്രിയര്‍ക്കീസു ബാവാ അവര്‍കള്‍ പൗരസ്ത്യകാതോലിക്കാ മാറാന്‍ മാര്‍ ബസേലിയോസു ബാവാ അവര്‍കളുടെയും മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസു മെത്രാപ്പോലീത്തായവര്‍കളുടെയും മാര്‍ ഗ്രീഗോറിയോസു കൊച്ചു മെത്രാപ്പോലീത്തായവര്‍കളുടെയും സഹകരണത്തോടും സാന്നിദ്ധ്യത്തോടുംകൂടി ഈ മകരമാസം 28-നു ഞായറാഴ്ച ചെങ്ങന്നൂര്‍ പള്ളിയില്‍ വച്ച് വന്ദ്യ ദിവ്യശ്രീ യൂയാക്കീം റമ്പാനവര്‍കള്‍ക്കും വന്ദ്യ ദിവ്യശ്രീ വാകത്താനത്തു ഗീവറുഗീസ് റമ്പാനവര്‍കള്‍ക്കും മെത്രാസ്ഥാനം നല്‍കുന്നതിന് നിശ്ചയിച്ചിരിക്കുന്നതായി അറിയുന്നു. ഈ ആവശ്യത്തിലേക്കായി പാത്രിയര്‍ക്കീസ് ബാവാ അവര്‍കളും മാര്‍ ഗ്രീഗോറിയോസ് കൊച്ചുമെത്രാപ്പോലീത്തായവര്‍കളും പരിവാരങ്ങളും അടുത്ത ശനിയാഴ്ച പരുമല നിന്നും, കാതോലിക്കാബാവാ അവര്‍കളും മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായവര്‍കളും പരിവാരങ്ങളും കോട്ടയത്തു നിന്നും ചെങ്ങന്നൂരേക്കു പോകുന്നതാണ്. ഇവരെയെല്ലാം യഥോചിതം സ്വീകരിച്ചു സല്‍ക്കരിക്കുന്നതിനു വേണ്ടി ചെങ്ങന്നൂര്‍ പള്ളി വികാരി ദിവ്യശ്രീ പൂവത്തൂര്‍ യാക്കോബു കത്തനാരവര്‍കളുടെയും മറ്റും

മെത്രാനഭിഷേകം (1913)

Image
  മലങ്കര സുറിയാനി സഭാകാര്യം മെത്രാനഭിഷേകം (സ്വന്തം ലേഖകന്‍) ചെങ്ങന്നൂര്‍: കഴിഞ്ഞ ഞായറാഴ്ച ചെങ്ങന്നൂര്‍ പള്ളിയില്‍ വച്ച് നി. വ. ദി. മ. ശ്രീ. അബ്ദേദ മശിഹോ പാത്രിയര്‍ക്കീസ് ബാവാ അവര്‍കളും പൗരസ്ത്യ കാതോലിക്കാബാവാ അവര്‍കളും മലങ്കര മെത്രാപ്പോലീത്താ അവര്‍കളും മാര്‍ ഗ്രീഗോറിയോസ് കൊച്ചു മെത്രാപ്പോലീത്താ അവര്‍കളും കൂടി വന്ദ്യ ദിവ്യശ്രീ യൂയാക്കീം റമ്പാനവര്‍കള്‍ക്കും വന്ദ്യ ദിവ്യശ്രീ വാകത്താനത്തു ഗീവറുഗീസ് റമ്പാനവര്‍കള്‍ക്കും മെത്രാന്‍ സ്ഥാനം നല്‍കിയിരിക്കുന്നു. ഇങ്ങനെയൊരു വലിയ കാര്യം ഇവിടെ വച്ചു നടത്താന്‍ പോകുന്ന വിവരം മുന്‍കൂട്ടി അറിവു കിട്ടിയിരുന്നില്ലെങ്കിലും അറിഞ്ഞയുടന്‍ ആയതു കഴിയുന്നത്ര ഭംഗിയാക്കണമെന്നുള്ള കരുതലോടു കൂടി വികാരി യാക്കോബ് കത്തനാരവര്‍കളും മറ്റും കൂടി വേണ്ട ഉത്സാഹങ്ങള്‍ ചെയ്തു പള്ളിയുടെ അകവും പുറവും എല്ലാം അലങ്കരിക്കുകയും മുന്‍വശത്തു കൊടിക്കൂറകളിലും മറ്റും കാഴ്ചയ്ക്കു മനോഹരമാക്കിച്ചെയ്യപ്പെടുകയും ബാവാ അവര്‍കള്‍ക്കും മറ്റും ഇരിക്കുന്നതിനും ചില മുറികള്‍ പ്രത്യേകം തയ്യാറാക്കുകയും ചെയ്തിരുന്നതു കൂടാതെ ഇവരെ എല്ലാവരെയും യഥായോഗ്യം സല്‍ക്കരിക്കുന്നതിനായി ഒരു കമ്മട്ടി ഏര്‍പ്പെടുത്തുകയും ച